പേടിഎം കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ തലവേദന ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് മേൽ നിരോധനം ഏർപ്പെടുത്തിയതിന് ശേഷം കമ്പനിയുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് 2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു.
550 കോടിയുടെ അറ്റനഷ്ടം
മാർച്ചിൽ അവസാനിച്ച പാദത്തിൽ 550 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന പാദത്തിലെ 168 കോടി രൂപയിൽ നിന്നും 3.2 ഇരട്ടി ഇടിവാണ് അറ്റാദായത്തിലുണ്ടായത്. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനത്തിൽ 20 ശതമാനം കുറവുണ്ടായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,334 കോടി രൂപയിൽ നിന്ന് 2.9 ശതമാനം ഇടിഞ്ഞ് 2,267 കോടി രൂപയിലെത്തി.
അതേസമയം മാർച്ച് പാദത്തിൽ മാർക്കറ്റിംഗ് ചിലവ് കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ത്രൈമാസത്തിൽ 16 ശതമാനം കുറഞ്ഞ് 2,691 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 25 ശതമാനം ഉയർന്നതോടെ 9,978 കോടി രൂപയിലെത്തി. ഈ കാലയളവിലെ നഷ്ടം മുൻ വർഷത്തേക്കാളും 9 ശതമാനം ഇടിഞ്ഞ് 1,442 കോടി രൂപയായി.

പേയ്മെൻ്റ് ബിസിനസ്സ്
2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കമ്പനിയുടെ പേയ്‌മെൻ്റ് വരുമാനം 7 ശതമാനം വർധിച്ച് 1,568 കോടി രൂപയായി, എന്നാൽ മൊത്ത വ്യാപാര മൂല്യവും സബ്‌സ്‌ക്രിപ്‌ഷൻ വരുമാനവും ബാധിച്ചതിനാൽ മുൻ പാദത്തെക്കാളും 9 ശതമാനം ഇടിഞ്ഞു.
2024 സാമ്പത്തിക വർഷത്തിലെ വരുമാനം 25 ശതമാനം വർധനയോടെ 6,235 കോടി രൂപയിലെത്തി. നാലാം പാദത്തിൽ അറ്റ പേയ്‌മെൻ്റ് മാർജിൻ 24 ശതമാനം ഉയർന്ന് 853 കോടി രൂപയിലെത്തി. സമാന കാലയളവിൽ മൊത്ത വ്യാപാര മൂല്യം 30 ശതമാനം വർധിച്ച് 4.7 ലക്ഷം കോടി രൂപയായി.
24 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക സേവനങ്ങളിൽ നിന്നുമുള്ള വരുമാനം 36 ശതമാനം കുറഞ്ഞ് 304 കോടി രൂപയായി. വിതരണം ചെയ്ത വായ്പകളുടെ മൂല്യം ഡിസംബർ പാദത്തിലെ 15535 കോടി രൂപയിൽ നിന്ന് 5,799 കോടി രൂപയായി കുറഞ്ഞു.
റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 ജനുവരി 31-ന് സെൻട്രൽ ബാങ്ക്, മാർച്ച് 15 മുതൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം
കമ്പനിയുടെ നാലാം പാദത്തിൽ ഇടിവുണ്ടായെങ്കിലും വിപണിയിൽ മുന്നേറ്റം നടത്താൻ ഓഹരിക്ക് സാധിച്ചത് നേട്ടമാണ്. 4.92 ശതമാനം മുന്നേറ്റമാണ് ഇന്ന് പേടിഎം ഓഹരി നേടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.81 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. അതേസമയം 3.58 ശതമാനം ഇടിവ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിക്ക് സംഭവിച്ചു. 2024-ൽ ഇതുവരെ 42.89 ശതമാനം ഇടിവാണ് പേടിഎം ഓഹരിക്ക് സംഭവിച്ചത്.
ആറ് മാസത്തിനിടെ 60.04 ശതമാനവും ഒരു വർഷത്തിനിടെ 48.75 ശതമാനം ഇടിവും പേടിഎം ഓഹരിക്ക് സംഭവിച്ചു. 998.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന് ഓഹരി വില. 310 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications