മുംബൈ: ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക് ഓഫറുമായി ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ് ആപ്പ് പേടിഎം. ഡിജിറ്റൽ ഇന്ത്യ ആറ് വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് പേടിഎം ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വ്യാപാരികളും ഉപഭോക്താക്കളും നടത്തുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് നൽകുന്നതിനായി 50 കോടി രൂപ നീക്കിവെച്ചതായി കമ്പനി തന്നെയാണ് അറിയിച്ചിട്ടുള്ളത്.
ഇപ്പോൾ, പേടിഎം ആപ്ലിക്കേഷൻ വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷമാണ് കമ്പനി ആൾ ഇൻ വൺ ക്യൂ ആർ കോഡ് പുറത്തിറക്കിയത്. യുപിഐ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ആപ്പുകളിൽ നിന്ന് വ്യാപാരികൾക്ക് പണം സ്വീകരിക്കാൻ സഹായിക്കുന്നതാണ് ഈ ക്യു ആർ കോഡ്. പേടിഎം ആപ്പ് ഉപയോഗിച്ച് ഏത് യുപിഐ ആപ്പിലെയും ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താൻ സഹായിക്കും.

ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വ്യാപാരികൾക്കായി പേടിഎം ഒരു പ്രത്യേക സംരംഭവും ആരംഭിച്ചിട്ടുണ്ട്. പേടിഎം ആപ്ലിക്കേഷനിലൂടെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്ക് പേടിഎമ്മിൽ നിന്ന് സർട്ടിഫിക്കറ്റുകളും ആവേശകരമായ പ്രതിഫലങ്ങളും, സൗണ്ട്ബോക്സ്, ഐഒടി ഉപകരണങ്ങൾ എന്നിവയും ലഭിക്കും. ഡിജിറ്റൈസേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് ഐപിഒ കമ്പനി തന്നെ വ്യാപാരികളെ പരിശീലിപ്പിക്കും.
200 ജില്ലകളിലുടനീളമുള്ള വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഗ്യാരണ്ടീഡ് ക്യാഷ്ബാക്കിനൊപ്പം, യോഗ്യതയുള്ള വ്യാപാരികൾക്ക് പേടിഎം അതിന്റെ ബിസിനസ് ആപ്ലിക്കേഷൻ വഴി 50% കിഴിവിൽ സൗണ്ട്ബോക്സും നൽകും. അടുത്ത ആറ് മാസത്തേക്ക് ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക് ലഭ്യമായിരിക്കും.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications