വന്‍ ഇടിവ് നേരിട്ട് പേടിഎം ഓഹരി, ബ്രോക്കറേജുകളുടെ പ്രതികരണം ഇതാ
പേടിഎം പേരന്റ് കമ്പനി വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഓഹരി വെള്ളിയാഴ്ച 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ 4 സെഷനുകളിലായി ഓഹരി തകര്‍ച്ച നേരിടുന്നു.

കാരണങ്ങള്‍
പേയ്‌മെന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് ഫണ്ട് (പിഐഡിഎഫ്) കാലഹരണപ്പെട്ടത് സംബന്ധിച്ച ആശങ്കകളാണ് തകര്‍ച്ചയ്ക്ക് കാരണം. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ക്യു ആര്‍ കോഡുകള്‍, പിഒഎസ് മെഷീനുകള്‍,പെയ്‌മെന്റ് ടെര്‍മിനലുകള്‍ എന്നിവ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. അത് തുടരാത്തപക്ഷം പേടിഎം പോലുള്ള കമ്പനികള്‍ വലിയതോതില്‍ സാമ്പത്തിക ബാധ്യത പേറേണ്ടിവരും. അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച് സര്‍ക്കാര്‍ സഹായത്തിന്റെ കുറവ് പേടിഎമ്മിന്റെ പ്രവര്‍ത്തന ലാഭം ഏകദേശം 20 ശതമാനം വരെ കുറയ്ക്കും.
ബ്രോക്കറേജുകള്‍ക്ക് പറയാനുള്ളത്
പ്രവര്‍ത്തന ലാഭം കുറയുമെന്നത് അഭ്യൂഹം മാത്രമാണെന്നും സ്ഥിരീകരണമില്ലെന്നും അനലിസ്റ്റുകള്‍ പറഞ്ഞു. ബ്രോക്കറേജ് സ്ഥാപനം ഇന്‍വെസ്റ്റ് പേടിഎം ഓഹരി 1550 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ വിലയില്‍ നിന്നും 23 ശതമാനം അധികമാണിത്. ഇന്‍വെസ്റ്റെക്കിന്റെ അഭിപ്രായത്തില്‍ മികച്ച സാങ്കേതിക ശേഷിയും ആഴത്തിലുള്ള വ്യാപാര ബന്ധങ്ങളും പേടിഎമ്മിന് ദീര്‍ഘകാല വിലനിര്‍ണ്ണയ ശേഷി നല്‍കും. പേടിഎം സേവനങ്ങള്‍ റദ്ദാക്കുന്നത് വലിയ ചെലവിന് കാരണമാകുമെന്നതിനാല്‍ വ്യാപാരികള്‍ അതിന് മുതിരില്ല. 2026-28 സാമ്പത്തികവര്‍ഷങ്ങളില്‍ ഏതാണ്ട് 23 ശതമാനം വരുമാന വര്‍ദ്ധനവാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. ഇബിറ്റ മാര്‍ജിന്‍ 2028 സാമ്പത്തികവര്‍ഷത്തോടെ 24 ശതമാനമായി ഉയരും. നിലവിലിത് 8 ശതമാനമാണ്. ഓഹരിയില്‍ കവറേജുള്ള 21 അനലിസ്റ്റുകളില്‍ 14 പേര്‍ 'വാങ്ങല്‍' റേറ്റിംഗ് നല്‍കുമ്പോള്‍ 6 പേര്‍ 'ഹോള്‍ഡ്' റേറ്റിംഗും ഒരാള്‍ 'വില്‍പന റേറ്റിംഗും നല്‍കുന്നു.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം
അതേസമയം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബര്‍ -ഡിസംബര്‍ പാദത്തില്‍ ഓഹരിയിലെ എക്‌സ്‌പോഷ്വര്‍ കുറച്ചു. 2021 ഐപിഒയ്ക്ക് ശേഷം ആദ്യമായാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പേടിഎം ഓഹരികളില്‍ നിന്നും പിന്‍വാങ്ങുന്നത്. സെപ്തംബര്‍ അവസാനത്തില്‍ 16.25 ശതമാനം ആയിരുന്ന മ്യൂച്വല്‍ ഫണ്ട് ഉടമസ്ഥാവകാശം ഡിസംബര്‍ അവസാനത്തോടെ 14.96 ശതമാനമായി.കമ്പനി ഓഹരി നിലവില്‍ ഇഷ്യുവിലയായ 2150 രൂപയില്‍ നിന്നും 40 ശതമാനം താഴെ ട്രേഡ് ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


