ഇനി ക്രെഡിറ്റ് കാർഡ് വഴി പേടിഎം വാലറ്റിലേക്ക് ഒരു മാസം 10.000 രൂപയിൽ കൂടുതൽ തുക മാറ്റിയാൽ തുകയുടെ 2 ശതമാനം ചാർജ് ഇനത്തിൽ ചുമത്താൻ കമ്പനി തീരുമാനിച്ചു. ജനുവരി ഒന്ന് മുതൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേറ്റിഎം ഇതിന് രണ്ട് ശതമാനം ഫീസ് ഈടാക്കാൻ തുടങ്ങി. എന്നാൽ, ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സിസ്റ്റം ഉപയോഗിക്കുന്നതിന് നിരക്കുകളൊന്നും ഈടാക്കുന്നതല്ല.
ഉപയോക്താക്കൾ അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേടിഎം വാലറ്റുകളിലേക്ക് പണം മാറ്റുകയും തുടർന്ന് ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യുന്നത് പേടിഎം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ തുക ഉപഭോക്താക്കൾ പിന്നീട് ചെലവഴിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യും. ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമായ 40 ദിവസത്തെ പലിശരഹിത കാലയളവ് വാലറ്റ് ഉപയോക്താവ് ഇതിലൂടെ പ്രയോജനപ്പെടുത്തുകയും ചെയ്യും. 2 ശതമാനം ചാർജ് അവതരിപ്പിച്ചുകൊണ്ട് ഈ പഴുതുകൾ അടയ്‌ക്കാനാണ് പേടിഎം ലക്ഷ്യമിടുന്നതെന്ന് കണക്കാക്കാം. ഇപ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേടിഎം വാലറ്റിലേക്ക് ഒരു മാസം 15,000 രൂപ മാറ്റുകയാണെങ്കിൽ ഇതിന് രണ്ട് ശതമാനം ചാർജ് ഈടാക്കും, അതായത് നിങ്ങൾക്ക് 300 രൂപ അധികമായി നൽകേണ്ടി വരും.

ക്രെഡിറ്റ് കാർഡ് വഴിയുള്ള ഫണ്ട് കൈമാറ്റത്തിനായി പേടിഎം ചാർജ് ഈടാക്കുന്നത് ഇതാദ്യമായല്ല നേരത്തേ ക്രെഡിറ്റ് കാർഡിൽ വഴി വാലറ്റിലേക്ക് പണം കൈമാറുന്നതിന് തുകയുടെ 2 ശതമാനം ചാർജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്താക്കളുടെ സൗകര്യം മാനിച്ച് നിരക്ക് ഈടാക്കുന്നത് നിർത്തിവെയ്‌ക്കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
