ഇന്ന് പിസി ജ്വല്ലർ ഓഹരികൾ കുതിക്കുന്നു: 15 രൂപ പോലും വേണ്ട, ഈ മാൾട്ടിബാ​ഗർ സ്റ്റോക്കിൻ്റെ വില അറിയാം

ഇന്ന് ഓഹരി വിപണി കുതിക്കുമ്പോൾ പ്രമുഖ മൾട്ടിബാഗർ ജ്വല്ലറി സ്റ്റോക്കായ പിസി ജ്വല്ലർ ഓഹരികൾ ഉയർന്നു. ഇന്ത്യയിലെ മുൻനിര ജ്വല്ലറി റീട്ടെയിലറായ പിസി ജ്വല്ലർ ലിമിറ്റഡ്, 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ന് ഓഹരികൾ കുതിക്കുന്നത്. ഇപ്പോൾ ഈ ഓഹരികൾ 0.077% വർദ്ധനയോടെ 13.08 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 15 രൂപയിൽ താഴെ മാത്രമാണ് നിലവിലെ പിസി ജ്വല്ലർ ഓഹരി വില.

സ്വർണ വില സമീപ കാലത്തായി വമ്പൻ കുതിപ്പാണ് പ്രകടമാക്കുന്നത്. വാങ്ങുന്നവരെയും വ്യാപാരികളെയും ആശങ്കയിലാക്കുന്ന ചാഞ്ചാട്ടമാണ് സ്വർത്തിനുള്ളത്. അതിനാൽ സ്വർണ ബിസിനസിൽ വ്യാപൃതരായ പിസി ജ്വല്ലർ ഓഹരിയും കുതിപ്പ് തുടർന്നേക്കാം.

പിസി ജ്വല്ലർ ലിമിറ്റഡിൻ്റെ നാലാം പാദ ഫലങ്ങൾ...

ഈ മൾട്ടിബാഗർ ജ്വല്ലറി സ്റ്റോക്കിൻ്റെ 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ അറ്റാദായം 95 കോടിയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ പാദത്തിൽ 124 കോടി നഷ്ടം സംഭവിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ പലിശ നികുതിക്ക് മുമ്പുള്ള വരുമാനം, മൂല്യത്തകർച്ചയും തിരിച്ചടവും (EBITDA) മെച്ചപ്പെട്ടു.

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ പിസി ജ്വല്ലറിന്റെ വിൽപ്പന 699 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് വെറും 48 കോടിയായിരുന്നു. വമ്പൻ വിൽപ്പന കുതിപ്പാണ് ഒറ്റ വർഷത്തിൽ സംഭവിച്ചത്. ഇത് കമ്പനിയുടെ ഓഹരികൾ കൂടുതൽ ശ്രദ്ധയാകർഷിക്കാൻ കാരണമായി.

ഇന്ന് പിസി ജ്വല്ലർ ഓഹരികൾ കുതിക്കുന്നു: 15 രൂപ പോലും വേണ്ട

2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദ ഫലങ്ങൾ..

2025 സാമ്പത്തിക വർഷത്തിൽ ബാങ്കർമാരോടുള്ള കുടിശ്ശിക ബാധ്യതകൾ ഏകദേശം 50% കുറച്ചതായി കമ്പനി വ്യക്തമാക്കി. 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ബാങ്കുകൾക്കുള്ള എല്ലാ കുടിശ്ശിക കടങ്ങളും അടച്ചുതീർക്കാൻ സാധിക്കുമെന്ന് കമ്പനിയ്ക്ക് ശുഭാപ്തി വിശ്വാസമുണ്ട്.

പിസി ജ്വല്ലർ ലിമിറ്റഡിനെ കുറിച്ച്....

ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യയിലെ ഒരു ജ്വല്ലറി കമ്പനിയാണ് പിസി ജ്വല്ലർ ലിമിറ്റഡ്. 2005 ഏപ്രിലിൽ ഡൽഹിയിലെ കരോൾ ബാഗിൽ ഒരു ഷോറൂമിൽ ആരംഭിച്ച ബിസിനസ് ഇന്ന് ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 80 സ്റ്റോറുകളുടെ ഒരു വലിയ ശൃംഖല കമ്പനി പ്രവർത്തിപ്പിക്കുന്നു. എന്നാൽ 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ സിലിഗുരി, ദുർഗാപൂർ, ഭുവനേശ്വർ എന്നീ 3 സ്ഥലങ്ങളിലെ ഷോറൂമുകൾ അടച്ചു.

മൾട്ടിബാഗർ ജ്വല്ലറി സ്റ്റോക്കായ പിസി ജ്വല്ലർ നിർമ്മാണം, ഡിസൈൻ, നിർമ്മാണ സൗകര്യങ്ങൾ, സോഫ്റ്റ് സ്കിൽസ്, ഉപഭോക്തൃ നയങ്ങൾ മുതലായവ ഉൾപ്പെടെ തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളുടെ മറ്റെല്ലാ വശങ്ങളും വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇത് തന്നെയാണ് കമ്പനിയുടെ വളർച്ചയ്ക്കും മൂർച്ച കൂട്ടുന്നത്.

ഇന്ത്യയിൽ സ്വർണം , വജ്രാഭരണങ്ങളുടെ നിർമ്മാണം, കയറ്റുമതി, മൊത്തവ്യാപാരം, ചില്ലറ വിൽപ്പന എന്നിവയിലെല്ലാം കമ്പനിയുടെ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുന്നു.

പിസി ജ്വല്ലർ ഓഹരി വില

ഇന്ന് ബിഎസ്ഇയിൽ 13.50 ൽ ആരംഭിച്ച പിസി ജ്വല്ലറിന്റെ ഓഹരി വില ഉയർന്ന് 13.56 രൂപയിലെത്തി. അതായത് ഇൻട്രാഡേ ട്രേഡുകളിൽ ഏകദേശം 4% നേട്ടമുണ്ടാക്കി. നിലവിൽ ഓഹരി വില 13.12 രൂപയിലാണ്. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 19.60 രൂപയും 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില 4.41 രൂപയുമാണ്.

പിസി ജ്വല്ലർ ഓഹരി വില ഒരു വർഷത്തിനുള്ളിൽ 171 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 1100 ശതമാനത്തിലധികവും വർദ്ധിച്ചത് നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണുകളും നൽകി.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X