പാൻ, ആധാർ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! നിങ്ങൾ ഇതുവരെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, മാർച്ച് 31 ന് ശേഷം നിങ്ങൾക്ക് 10,000 രൂപ പിഴയായി നൽകേണ്ടിവരും. ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 മാർച്ച് 31 ആണ്. ഇവ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനരഹിതമായ പാൻ ഉപയോഗിക്കുന്നതിന് ആദായനികുതി വകുപ്പ് 10,000 രൂപ വരെ പിഴ ഈടാക്കാം.
മാർച്ച് 31 നകം പാൻ-ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
മാർച്ച് 31 ന് ശേഷം ലിങ്ക് ചെയ്യാത്ത എല്ലാ പാൻ കാർഡുകളും "പ്രവർത്തനരഹിതം" ആയി പ്രഖ്യാപിക്കുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാൻ നൽകാത്തതിനാൽ അത്തരം പാൻ കാർഡ് ഉടമകൾക്ക് ആദായനികുതി നിയമപ്രകാരം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് പുതിയ അറിയിപ്പ്.
പിഴ ഈടാക്കുന്നത് എന്തിന്?
ബാങ്ക്ബസാർ സിഇഒ അദിൽ ഷെട്ടി വ്യക്തമാക്കിയത് അനുസരിച്ച് സാധാരണഗതിയിൽ, ഒരു പാൻ പ്രവർത്തനരഹിതമാകുമ്പോൾ, നിയമപ്രകാരം പാൻ നൽകിയിട്ടില്ലെന്ന് കണക്കാക്കുകയും 10,000 രൂപ പിഴ ചുമത്താമെന്നുമാണ് ആദായനികുതി നിയമം. ബാങ്ക് ഇതര അക്കൗണ്ട് തുറക്കുകയോ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുകയോ പോലുള്ള നികുതിയേതര ആവശ്യങ്ങൾക്കായി ഐഡി തെളിവായി പാൻ കാർഡ് ഉപയോഗിക്കുന്നതിന് ഒരു പിഴയും ഈടാക്കില്ല. എന്നാൽ, പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ബാങ്ക് അക്കൌണ്ട് തുറന്നാൽ പിഴ നൽകണം. അതായത് നിങ്ങൾ 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുകയാണെങ്കിൽ, പാൻ കാർഡ് ആവശ്യമാണ്.
10,000 രൂപ പിഴ
ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരമുള്ള പിഴ വ്യവസ്ഥകൾ കണക്കിലെടുക്കുമ്പോൾ, പ്രവർത്തനരഹിതമായ ഒരു പാൻ, 139 എ വകുപ്പ് അനുസരിച്ച് നിർബന്ധിതമായ പാൻ നൽകാത്തതായി കണക്കാക്കും. വകുപ്പ് 272 ബി (1) പാലിക്കാത്തതിന് 10,000 രൂപ പിഴ ചുമത്തുന്നു. അതായത് നിർദ്ദിഷ്ട ഇടപാടിന് അനുസൃതമായി പ്രവർത്തിക്കാത്ത ഓരോരുത്തർക്കും 10,000 രൂപ പിഴ നൽകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications