ന്യൂഡൽഹി: സ്വമേധയാ വിരമിക്കൽ (വിആർഎസ്) പദ്ധതി തിരഞ്ഞെടുത്ത ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലേയും (ബിഎസ്‌എൻഎൽ), മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിലേയും (എംടിഎൻഎൽ) ജീവനക്കാർക്ക് അവരുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് അടുത്ത സാമ്പത്തിക വർഷം വരെ കാത്തിരിക്കേണ്ടിവരും. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലേക്കായാണ് വിരമിക്കൽ പദ്ധതിക്കുള്ള തുക വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് കുടിശ്ശിക ലഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം.
വിആർഎസ് സെറ്റിൽമെന്റ്, 4 ജി സ്പെക്ട്രത്തിനായുള്ള മൂലധന നിക്ഷേപം, ജിഎസ്‌ടി അടയ്ക്കുന്നതിനുള്ള ഗ്രാന്റ് എന്നിവയെല്ലാം കണക്കിലെടുത്ത് 37,268.42 കോടി രൂപയാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ബിഎസ്എൻഎൽ, എംടിഎൻഎൽ ടെലികോം കമ്പനികൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈയിലും ന്യൂഡൽഹിയിലും സേവനങ്ങൾ നൽകുന്ന എംടിഎൻഎല്ലിനെ ബിഎസ്എൻഎല്ലുമായി സംയോജിപ്പിക്കാനുള്ള പദ്ധതിക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.

വിആർഎസ് നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക വർഷത്തിൽ 528 കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂ. നഷ്‌ടം ആവർത്തിക്കുന്ന രണ്ടു പൊതുമേഖലാ ടെലികോം കമ്പനികളെയും ലയിപ്പിക്കുക, അവയുടെ ആസ്‌തിയിലൂടെ ധനസമ്പാദനം നടത്തുക, ജീവനക്കാർക്ക് വിആർഎസ് നൽകുക എന്നിവ ഉൾപ്പെടെള്ള ആവശ്യങ്ങൾക്ക് ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനുമായി 69,000 കോടി രൂപയുടെ പാക്കേജിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
