പെന്നി ഓഹരികൾ ബംമ്പർ ലോട്ടറിക്ക് തുല്യമാണ്. ചിലപ്പോൾ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. ചിലപ്പോൾ നഷ്ടം. എന്നാൽ ഓഹരി വില ചെറുതായത് കൊണ്ടുതന്നെ ഭീമമായ നഷ്ടം സഹിക്കേണ്ടി വരില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ 265 ശതമാനം വളർച്ച നേടിയ ഒരുപെന്നി ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം. തുടർച്ചയായി 28 ദിവസമായി അപ്പർ സർക്യൂട്ടിൽ മുന്നേറുകയാണ് ഈ മൾട്ടിബാഗർ പെന്നി ഓഹരി. ഏതാണ് ആ ഓഹരി എന്നാണോ... നിക്ഷേപകർക്ക് ബംമ്പർ നേട്ടം നൽകിയ ഓഹരിയാണ് സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്.
ഓഹരി വില
റിയൽ എസ്റ്റേറ്റ് സെക്ടറിലും ധനകാര്യ മേഖലയിലും ശ്രദ്ധയൂന്നിയിരിക്കുന്ന ചെറുകിട സ്വകാര്യ കമ്പനിയാണ് സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്. ബിഎസ്ഇയിൽ 13.31 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.12 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരുമാസത്തിനിടെ 44.5 ശതമാനം മുന്നേറ്റമുണ്ടാക്കാനും പെന്നി ഓഹരിക്ക് സാധിച്ചു. അതേസമയം 2025-ൽ ഇതുവരെ 187 ശതമാനം വളർച്ചയും ഓഹരി നേടി. എന്നാൽ ഒരുവർഷത്തിനിടെ 45 ശതമാനം നഷ്ടം ഓഹരി നേരിട്ടു.
കുതിപ്പിന് പിന്നിൽ
പ്രിഫറൻഷ്യൽ അലോട്ട്മെന്‍റ് വഴി അനുവദിച്ച വാറണ്ടുകളിൽ നിന്ന് 2 രൂപ മുഖവിലയുള്ള 49,35,000 വാറണ്ടുകളും 49,35,000 ഇക്വിറ്റി ഷെയറുകളും പരിവർത്തനം ചെയ്യുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി സെപ്റ്റംബർ 13 ന് കമ്പനി അറിയിച്ചിരുന്നു. ഈ പരിവർത്തനത്തെത്തുടർന്ന് കമ്പനിയുടെ ഇഷ്യു ചെയ്ത സബ്‌സ്‌ക്രൈബ് ചെയ് അടച്ചുതീർത്ത ഇക്വിറ്റി ഓഹരി മൂലധനം 46,97,15,000 രൂപ ആയി ഉയർന്നു. എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം, നീലം ധർമ്മേഷ് പട്ടേൽ, സ്മിത പട്ടേൽ, പട്ടേൽ മിതേഷ്, ഫാൽഗുൺ അനിൽകുമാർ യാഗ്നിക് എന്നിവരാണ് പ്രിഫറൻഷ്യൽ ഇഷ്യുവിലൂടെ അലോട്ട്മെന്‍റിന് അർഹരായവർ.

പാദഫലം
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1FY26) കമ്പനി 3.14 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 350 ശതമാനം ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും 31.4 ശതമാനം വർദ്ധിച്ച് 21.85 കോടി രൂപയായി.
യുഎസ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയായ ശിവം കോൺട്രാക്റ്റിംഗ് ഇൻകോർപ്പറേറ്റഡിന്‍റെ (എസ്‌സിഐ) 60 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി കമ്പനി ഒരു ധാരണാപത്രത്തിൽ (എംഒയു) ഏർപ്പെട്ടിട്ടുണ്ട്. 6 മില്യൺ യുഎസ് ഡോളർ (ഏകദേശം 52 കോടി രൂപ) വരെ വിലമതിക്കുന്നതാണ് നിക്ഷേപം.
സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്
കൊൽക്കത്ത കേന്ദ്രമാക്കി 1980-ലാണ് സെൽവിൻ ട്രേഡേഴ്‌സ് ലിമിറ്റഡിന്‍റെ തുടക്കം. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 306 കോടി രൂപയാണ് രേഖപ്പെടുത്തുന്നത്. അതേസമയം സെൽവിൻ ട്രേഡേഴ്സിന്റെ 99.9 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകരുടെ കൈവശമാണുള്ളത്. കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല. അതേസമയം കമ്പനി ആവർത്തിച്ചുള്ള ലാഭം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ലാഭവിഹിതം നൽകുന്നില്ല.എന്നിരുന്നാലും ഇക്കഴിഞ്ഞ ഒക്ടോബറിൽ നിക്ഷേപകർക്ക് ബോണസ് ഷെയർ കൈമാറിയിരുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications