കഴിഞ്ഞ ഒരുമാസത്തിനിടെ 48 ശതമാനം വളർച്ച നേടിയ ഓഹരിയാണ് കൊളാബ് പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. കഴിഞ്ഞ 72 ദിവസങ്ങളായി കാളകൾക്കൊപ്പാണ് ഈ പെന്നി ഓഹരി യാത്ര ചെയ്യുന്നത്. വരും ദിവസങ്ങളിലും കുതിപ്പ് തുടരാൻ കൊളാബ് പ്ലാറ്റ്‌ഫോംസ് ഓഹരിക്ക് സാധിച്ചാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്. എന്താണ് ഓഹരിയുടെ കുതിപ്പിന് കാരണം..?, സാങ്കേതിക കാര്യങ്ങൾ എങ്ങനെ..? തുടങ്ങിയ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
കൊളാബ് പ്ലാറ്റ്ഫോംസ്
കംപ്യൂട്ടർ ഹാർഡ്‍വെയർ, സോഫ്റ്റ്‍വെയർ അധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഐടി കമ്പനിയാണ് കൊളാബ് പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. ഏറെക്കാലമായി വരുമാനമൊന്നും ഇല്ലാതിരുന്ന കമ്പനി സമീപകാലത്ത് വരുമാനവും ലാഭവും രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ദേയമാണ്. പ്രൊമോട്ടർ ഗ്രൂപ്പിന് കൊളാബ് പ്ലാറ്റ്ഫോംസിൽ 33.88 ശതമാനം ഓഹരികളാണ് നിലവിലുള്ളത്.
ഓഹരി വില
ബിഎസ്ഇയിൽ 122.69 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ കൊളാബ് പ്ലാറ്റ്ഫോംസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.11 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 26.8 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെ 297 ശതമാനത്തിന്‍റെ കുതിപ്പാണ് ഓഹരി നേടിയത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ 823 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും കൊളാബ് പ്ലാറ്റ്ഫോംസിന് സാധിച്ചു. ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.42 രൂപയിൽ നിന്ന് 2,163.65 ശതമാനത്തിലധികം മൾട്ടിബാഗർ റിട്ടേണുകൾ നൽകി.
സാങ്കേതിക കാര്യങ്ങൾ
വിപണി മൂലധനം - ₹ 2,503 കോടി | സ്റ്റോക്ക് പി/ഇ - 875
പുസ്തക മൂല്യം - ₹ 1.20 | ലാഭവിഹിതം - 0.01 %
ROCE - 16.6 % | ROE - 12.4 %

പുതിയ കൂട്ടുകെട്ടുകൾ
കൊളാബ് പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, ആർആർപി ഡ്രോൺസ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ആർആർപി ഗ്രൂപ്പ് കമ്പനി (ആർആർപി ഡ്രോണുകൾ) എന്നിവയുമായി ഒരു നോൺ-ബൈൻഡിംഗ് ധാരണാപത്രം (എംഒയു) വഴി അതിവേഗം വളരുന്ന ഡ്രോൺ സാങ്കേതിക മേഖലയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.
അതിർത്തി സുരക്ഷാ നിരീക്ഷണം, വ്യാവസായിക സൈറ്റുകൾ, നിയമ നിർവ്വഹണം, കൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവയുൾപ്പെടെയുള്ള ആപ്ലിക്കേഷനുകളുള്ള എഐ-പവർഡ് ഓട്ടോണമസ് ഡ്രോണുകളുടെ വികസനം, നിർമ്മാണം, വിന്യാസം എന്നിവയ്ക്കായി എസ്പിവി സ്ഥാപിക്കുക എന്നതാണ് നിർദ്ദിഷ്ട പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. ഇന്ത്യയിൽ, ഡ്രോൺ മേഖല 2030 ആകുമ്പോഴേക്കും 1.95 ലക്ഷം കോടി രൂപ (23 ബില്യൺ യുഎസ് ഡോളർ) എത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ നിന്നും നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കും.
കൂടുതൽ ലാഭം
2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ കൊളാബ് പ്ലാറ്റ്‌ഫോംസ് നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 167% വാർഷിക വളർച്ച രേഖപ്പെടുത്തി. 1.2 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 45.10 ലക്ഷമായിരുന്നു. കമ്പനിയുടെ വരുമാനം 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1,118.94 ലക്ഷമായിരുന്നെങ്കിൽ, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2,306.28 ലക്ഷം രൂപയായി ഉയർന്നു
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications