ഓഹരി നിക്ഷേപങ്ങളിലേക്ക് ആളുകൾ തങ്ങളുടെ കണ്ണും കാതും ഒരുമിച്ച് ശ്രദ്ധിക്കുന്ന കാലമാണിത്. വലിയ സാമ്പത്തിക നേട്ടത്തിനായി നിരവധി സ്റ്റോക്കുകൾ വാങ്ങിക്കൂട്ടുന്നവരുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പെന്നി സ്റ്റോക്കുകൾ. വിലയോ തുച്ഛം ഗുണമോ മെച്ഛം എന്ന് പറയുന്നതു പോലെയാണ് ഇത്തരം സ്റ്റോക്കുകളുടെ മൂല്യം. ഇന്നത്തെ വിപണിയിൽ വൺ പോയിൻ്റ് വൺ സൊല്യൂഷൻസ് എന്ന കമ്പനിയുടെ വളർച്ച ശ്രദ്ധേയമാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ വൺ പോയിൻ്റ് വൺ സൊല്യൂഷൻസിന് സാധിച്ചത്.
പെന്നി സ്റ്റോക്കുകൾ മൾട്ടി ബാഗറായി....
നാല് വർഷം മുമ്പ് വെറും 1.91 രൂപയിൽ വിറ്റിരുന്ന കമ്പനിയുടെ സ്റ്റോക്ക് ഇപ്പോൾ 59 രൂപയിലേക്ക് വളർന്നിരിക്കുന്നു. 3000 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായത് ഇതൊരു മൾട്ടി ബാഗർ സ്റ്റോക്കായി മാറുന്നു. ഈ വർഷം മാത്രം ഇതുവരെ 18 ശതമാനമാണ് ഓഹരി മുന്നേറിയിരിക്കുന്നത്. ഇങ്ങനെ മുന്നേറിയാൽ തുടർച്ചയായ അഞ്ചാം വർഷവും പോസിറ്റീവ് റിട്ടേണുകൾ ലഭിക്കുമെന്നതിൽ സംശയമില്ല. മാത്രമല്ല ഈ വർഷം 77.50 രൂപ എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തി എന്നതും ശ്രദ്ധേയമാണ്.
മൾട്ടിബാഗർ സ്റ്റോക്ക് എന്നാൽ ഒരു കമ്പനിയുടെ ഇക്വിറ്റി ഷെയറാണ്, അത് അതിൻ്റെ യഥാർത്ഥ വിലയേക്കാൾ ഒന്നിലധികം മടങ്ങ് വരുമാനം നൽകുന്നു. അതായത് 100% ൽ കൂടുതൽ വരുമാനം നൽകുന്ന ഒരു സ്റ്റോക്കിനെ മൾട്ടിബാഗറായി കണക്കാക്കാം.
എന്താണ് വൺ പോയിൻ്റ് വൺ സൊല്യൂഷൻ?
2006ൽ സ്ഥാപിതമായ ഒരു ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് കമ്പനിയാണ് വൺ പോയിൻ്റ് വൺ സൊല്യൂഷൻ ലിമിറ്റഡ്. സാങ്കേതികവിദ്യ, അക്കൗണ്ടിംഗ്, നൈപുണ്യ വികസനം, വിശകലനം തുടങ്ങിയവയിൽ സമഗ്രമായ പരിഹാരങ്ങൾ കമ്പനി ഉറപ്പ് നൽകുന്നു. ബാങ്കിംഗ്, ഫിനാൻസ്, റീട്ടെയിൽ, ഇ-കൊമേഴ്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി, ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഹെൽത്ത് കെയർ എന്നിവയിലുടനീളമുള്ള ഉപഭോക്താക്കളെ വൺ പോയിൻ്റ് വൺ സൊല്യൂഷൻ സേവിക്കുന്നു.

ഐ.ടി, ബി.പി.ഒ, കെ.പി.ഒ സേവന കമ്പനിയായ ഐടിക്യൂബ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ വൺ പോയിൻ്റ് വൺ സൊല്യൂഷൻസ് നിക്ഷേപം നടത്തിയിട്ടുണ്ട്. യു.എസ്, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ജർമ്മനി, കുവൈറ്റ്, ഒമാൻ, യുഎഇ, ഖത്തർ, ഇന്ത്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും ഐടിക്യൂബ് സൊല്യൂഷൻസിന് ശക്തമായ സാന്നിധ്യമുണ്ട്.
2025 സാമ്പത്തിക വർഷത്തിലെ നേട്ടം...
രണ്ടാം പാദം അവസാനിക്കുമ്പോൾ 2024 സെപ്റ്റംബറിൽ (Q2FY25) കമ്പനി ശക്തമായ നേട്ടം രേഖപ്പെടുത്തി. അതായത് 2025 സാമ്പത്തിക വർഷത്തിലെ വരുമാനം 62.48 കോടി (Q2 FY25) രൂപയായി ഉയർന്നു. ഇത് 2024 സാമ്പത്തിക വർഷത്തിലെ 39.88 കോടി (Q2 FY24) രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 56.68 ശതമാനം വർദ്ധനയാണ് ഉണ്ടായത്. EBITDA 25.22% വർദ്ധിച്ച് 18.57 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 14.83 കോടി രൂപയായിരുന്നു.
വളർച്ചയ്ക്കു കാരണം....
യൂറോപ്പിലെയും യുഎസിലെയും ഒന്നിലധികം വ്യവസായ ലംബങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വിജയകരമായ പുതിയ ക്ലയൻ്റ് ഏറ്റെടുക്കലുകളാണ് ഈ വളർച്ചയ്ക്ക് കാരണം. മുന്നോട്ട് നോക്കുമ്പോൾ, 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 750 അധിക സീറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ കമ്പനി പദ്ധതിയിടുന്നു, ഇത് ഏകദേശം 25 ശതമാനം വരുമാന വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications