പെന്നി ഓഹരികളിലെ നിക്ഷേപം പരിഗണിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ നിരവധിയാണ്. അതിൽ ആദ്യത്തേത് ഓഹരി വില കുറവായത് കൊണ്ട് നിക്ഷേപത്തിന് ഉയർന്ന തുക നൽകേണ്ടി വരില്ല എന്നതാണ്. അതോടൊപ്പം മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള ഉയർന്ന സാധ്യതയുള്ളത് കൊണ്ടു തന്നെ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ ഓഹരി തിരഞ്ഞെടുക്കുമ്പോൾ വലിയ ശ്രദ്ധ പുലർത്തണം. സാങ്കേതികമായി മികച്ച ഓഹരിയിൽ നിക്ഷേപം നടത്തിയില്ലെങ്കിൽ നഷ്ടത്തിനുള്ള സാധ്യത ഏറെയാണ്.
2025 സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ മികച്ച ഫലങ്ങൾ രേഖപ്പെടുത്തിയ ഒരു പെന്നി ഓഹരിയെ നമുക്ക് പരിചയപ്പെടാം. അതോടൊപ്പം മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.
വക്രംഗീ ലിമിറ്റഡ്
ഇ-കൊമേഴ്സ്, വൈറ്റ് ലേബല്‍ എടിഎം, സാമ്പത്തിക സേവനങ്ങള്‍, ബുള്ളിയന്‍, ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ലോജിസ്റ്റിക്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വക്രംഗീ ലിമിറ്റഡ്.
പാദ ഫലങ്ങൾ
2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ വക്രംഗീ ലിമിറ്റഡിന്‍റെ അറ്റാദായം 15.98 ശതമാനം വർധിച്ച് 2.54 കോടിയായി. മുൻ വർഷം (2024 മാർച്ച്) ഇതേ പാദത്തിൽ അറ്റാദായം 2.19 കോടിയായിരുന്നു. 2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ വിൽപ്പന 17.24 ശതമാനം വളർന്ന് 63.18 കോടിയിലെത്തി. മുൻ വർഷത്തെ ഇതേ പാദത്തിൽ ഇത് 53.89 കോടിയായിരുന്നു.
2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 53.10 ശതമാനം ഉയർന്ന് 6.66 കോടിയായി. മുൻ വർഷത്തെ (2024 മാർച്ച്) 4.35 കോടിയിൽ നിന്ന് ഇത് ഉയർന്നു. 2025 മാർച്ചിൽ അവസാനിച്ച വർഷത്തിൽ വിൽപ്പന 19.96 ശതമാനം വർധിച്ച് 255.01 കോടിയായി. മുൻ വർഷത്തെ ഇത് 212.58 കോടിയായിരുന്നു. മാർച്ച് പാദത്തിലെ വരുമാനം 18.5 ശതമാനം വർദ്ധിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 68.9 ശതമാനം വർദ്ധിച്ചിട്ടുണ്ട്. വാർഷിക മൊത്ത ഇടപാട് മൂല്യം (GTV) 54,258.5 കോടി കവിഞ്ഞു.

സാമ്പത്തിക വർഷത്തിൽ കമ്പനി 1,596 എടിഎമ്മുകൾ കമ്പനി കയറ്റി അയച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ 5,000 -ത്തിലധികം എടിഎമ്മുകളുടെ ശക്തമായ ഓർഡർ ബുക്കും വക്രംഗീ ലിമിറ്റഡിന്‍റെ കൈവശമുണ്ട്. അതോടൊപ്പം വക്രംഗി ലിമിറ്റഡും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും കടബാധ്യതയില്ലാതെ തുടരുന്നു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
ഓഹരി വില
എൻഎസ്ഇയിൽ 9.98 രൂപ നിലവാരത്തിലാണ് വക്രംഗീ ലിമിറ്റഡ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 2 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരുവർഷത്തിനിടെ 63 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. 38.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 9.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
എൽഐസിക്ക് നിക്ഷേപം
1,000 കോടി രൂപയിലധികം വിപണി മൂലധനമുള്ള വക്രംഗീ ലിമിറ്റഡിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. കമ്പനിയുടെ 4.41 ശതമാനം ഓഹരികൾ എൽഐസിയുടെ കയ്യിലാണ്. 2024 മാർച്ചിൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 34,44,599 ഓഹരികൾ വാങ്ങി.2024 ഡിസംബറിൽ ഇത് 2.82 ശതമാനമായിരുന്നു. കമ്പനിയുടെ ഓഹരികൾക്ക് 170x PE, 4 ശതമാനം ROE, 6 ശതമാനം ROCE എന്നിവയുണ്ട്. നിക്ഷേപകർ ഈ സ്മോൾ-ക്യാപ് ഐടി സ്റ്റോക്കിൽ ശ്രദ്ധ പുലർത്തണമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ ശുപാർശ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications