ഗുണഭോക്താക്കളുടെ പെൻഷൻ കമ്മ്യൂട്ടേഷൻ പുന: സ്ഥാപിക്കുന്നതിനുള്ള ഇപിഎഫ്ഒയുടെ തീരുമാനം തൊഴിൽ മന്ത്രാലയം 2020 ജനുവരി 1 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. 630,000 പെൻഷൻകാർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ഈ 6.3 ലക്ഷം പെൻഷൻകാർ അവരുടെ പെൻഷൻ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുക്കുകയും 2009 ന് മുമ്പുള്ള പെൻഷൻ ശേഖരണത്തിൽ നിന്നോ ഫണ്ടിൽ നിന്നോ വിരമിക്കുന്ന സമയത്ത് ഒരു വലിയ തുക ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പെൻഷൻ മാറ്റുന്നതിനുള്ള വ്യവസ്ഥ 2009 ൽ ഇപിഎഫ്ഒ പിൻവലിച്ചു.

എന്നാൽ ഇപ്പോൾ എംപ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം കമ്മ്യൂട്ടേഷൻ പുന: സ്ഥാപിക്കുന്നതിനും അല്ലെങ്കിൽ അഡ്വാന്‍സ് ഭാഗം പിൻവലിക്കുന്നതിന് അനുവാദം നല്‍കാനുളള എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻറെ (ഇപിഎഫ്‌ഒ) തീരുമാനം 2020 ജനുവരി 1 മുതൽ നടപ്പാക്കുന്നതിന് തൊഴിൽ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. കമ്മ്യൂട്ടേഷനു കീഴിൽ, അടുത്ത 15 വർഷത്തേക്ക് പ്രതിമാസ പെൻഷൻ മൂന്നിലൊന്ന് വെട്ടിക്കുറയ്ക്കുകയും കുറച്ച തുക ഒറ്റത്തവണയായി നൽകുകയും ചെയ്യും. 15 വർഷത്തിനുശേഷം, മുഴുവൻ പെൻഷനും ലഭിക്കാൻ പെൻഷൻകാർക്ക് അർഹതയുണ്ടായിരിക്കും.
ഇപിഎഫ്ഒ ന്റെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സമിതിയായ തൊഴിൽ മന്ത്രി അധ്യക്ഷനായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ഓഗസ്റ്റ് 21, 2019 ന് ചേർന്ന യോഗത്തിൽ, ആനുകൂല്യം തിരഞ്ഞെടുത്തിട്ടുള്ളതായ 6.3 ലക്ഷം പെൻഷൻകാർക്ക് പെൻഷൻ ഇളവ് പുനഃസ്ഥാപിക്കാനുളള നിർദേശം അംഗീകരിക്കുകയായിരുന്നു. പെൻഷൻകാർക്ക് പെൻഷൻ കമ്മ്യൂട്ടേഷൻ പുനസ്ഥാപിക്കുന്നതിനായി ഇപിഎസ് (എംപ്ലോയീസ് പെൻഷൻ സ്കീം 19995) ഭേദഗതി ചെയ്യാൻ ഒരു ഇപിഎഫ്ഒ പാനൽ ശുപാർശ ചെയ്തിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications