ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ജിഎസ്‌ടി എത്ര ശതമാനമാണെന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിൽ വിപണിയിൽ വ്യത്യസ്തമായ ധാരാളം ഇൻഷൂറൻസ് പോളിസികൾ ഉണ്ട്. ഇവയ്‌‌ക്കെല്ലാം ബാധകമായ ചരക്ക് സേവന നികുതിയും (ജിഎസ്‌ടി) വ്യത്യാസപ്പെടും. പോളിസി എടുക്കുന്ന സമയത്ത് തന്നെ സാധാരണ ബാധകമായ ജിഎസ്‌ടിയുടെ എക്സ്ക്ലൂസീവ് പ്രീമിയവും ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കാറുണ്ട്. ഇൻഷൂറൻസ് പ്രീമിയത്തിനും അനുബന്ധ സേവനങ്ങള്‍ക്കും 18 ശതമാനം വരെ ജിഎസ്‌ടി ചുമത്തുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ വാർഷിക പ്രീമിയം 10,000 രൂപയാണെങ്കിൽ, അതിന് 1,800 രൂപയുടെ ജിഎസ്‌ടി ബാധകമാണ്. ആകസ്മിക ഡെത്ത് റൈഡർ പോലുള്ള ഏതെങ്കിലും റൈഡർ വാങ്ങുകയാണെങ്കിൽ, നിങ്ങൾ റൈഡർ തുകയ്ക്കും 18% ജിഎസ്‌ടി നൽകേണ്ടിവരും.

നിങ്ങൾ ഒരു യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (യുലിപ്) വാങ്ങുകയാണെങ്കിൽ, നിക്ഷേപത്തിലേക്ക് പോകുന്ന പ്രീമിയത്തിന്റെ ഭാഗം ഒഴികെയുള്ള മുഴുവൻ തുകയ്‌ക്കും 18% ജിഎസ്‌ടി ഈടാക്കുന്നതാണ്. ഇനി ഇൻ‌ഷുറൻ‌സും സേവിംഗ്‌സും കൂട്ടുന്ന പരമ്പരാഗത എൻ‌ഡോവ്‌മെൻറ് പോളിസികളുടെ കാര്യത്തിലാണെങ്കിൽ, ഒന്നാം വർഷ പ്രീമിയത്തിന് 4.5 ശതമാനവും തുടർന്നുള്ള വർഷങ്ങളിലെ പ്രീമിയത്തിന് 2.25 ശതമാനവുമാണ് ജിഎസ്‌ടി ചുമത്തുന്നത്. അങ്ങനെയെങ്കിൽ 20,000 രൂപയുടെ വാർഷിക പ്രീമിയത്തിന് ആദ്യ വർഷത്തിൽ 900 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 450 രൂപയും ജിഎസ്‌ടി നൽകേണ്ടിവരും.

പെട്രോളും ഡീസലും ഓൺലൈനിൽ ഓർഡർ ചെയ്യാം, ഉടൻ വീട്ടിലെത്തിക്കുംപെട്രോളും ഡീസലും ഓൺലൈനിൽ ഓർഡർ ചെയ്യാം, ഉടൻ വീട്ടിലെത്തിക്കും

ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ജിഎസ്‌ടി എത്ര ശതമാനമാണെന്ന് നോക്കാം

ഇൻഷൂറൻസ് പോളിസികൾക്ക് മാത്രമല്ല മറ്റ് നിക്ഷേപങ്ങൾക്കും ജിഎസ്‌ടി ഈടാക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് ആണെങ്കിൽ ഇത് സെബി നിശ്ചയിച്ചിട്ടുള്ള ചെലവ് അനുപാതങ്ങളുടെ മൊത്തത്തിലുള്ള പരിധിയിൽ വരും. നാഷണൽ പെൻഷൻ സ്‌കീമിനും (എൻ‌പി‌എസ്) ജിഎസ്ടി ഈടാക്കുന്നുണ്ടെങ്കിലും ഫണ്ട് മാനേജുമെന്റ് ഫീസ് വളരെ കുറവായതിനാൽ ഇത് വളരെ ചെറിയ തുകയാണ്. എൻ‌പി‌എസ് അക്കൗണ്ടിന്റെ കാലാവധി പൂർത്തിയായതിന് ശേഷം നിങ്ങൾ ആന്വിറ്റി വാങ്ങുകയാണെങ്കിൽ ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി ജിഎസ്ടി കിഴിവ് ലഭിക്കുന്നതല്ല.

English summary

ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ജിഎസ്‌ടി എത്ര ശതമാനമാണെന്ന് നോക്കാം | percentage of GST for a insurance policy

percentage of GST for a insurance policy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X