പരിഷ്കരണ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാനുള്ള അനുമതി; വിവിധ മേഖലകളിലെ നടപടികൾ കൂടുതൽ ലളിതമാക്കുന്നു

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; വിവിധ പൗര കേന്ദ്രീകൃത മേഖലകളിൽ, പരിഷ്കരണ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയതോടെ, സംസ്ഥാനങ്ങൾ, മുൻകൈയെടുത്ത് നടപടികൾ കൂടുതൽ ലളിതമാക്കുന്നു. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങൾ ഇതുവരെ നിർദിഷ്ട പരിഷ്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾക്ക്, ഓപ്പൺ മാർക്കറ്റിലൂടെ,16,728 കോടി രൂപയുടെ അധിക സാമ്പത്തിക സമാഹരണത്തിന് അനുമതി നൽകി.

 പരിഷ്കരണ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാനുള്ള അനുമതി; വിവിധ മേഖലകളിലെ നടപടികൾ കൂടുതൽ ലളിതമ

ഈ സംസ്ഥാനങ്ങളിൽ തമിഴ്‌നാടിന് പരമാവധി 4,813 കോടി രൂപ ലഭിച്ചു. കർണാടക 4,509 കോടി രൂപ, ആന്ധ്രാപ്രദേശ് 2,525 കോടി രൂപ, തെലങ്കാന 2,508 കോടി രൂപ, മധ്യപ്രദേശ് 2,373 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ഫണ്ട് വെല്ലുവിളികളെ നേരിടാൻ മെയ് 17 ന് കേന്ദ്രം സംസ്ഥാനങ്ങളുടെ വായ്പാ പരിധി ജിഎസ്ഡിപിയുടെ രണ്ട് ശതമാനം വർദ്ധിപ്പിച്ചിരുന്നു.

അധിക വായ്പയെടുക്കൽ അനുമതി കൂടാതെ, നാല് പരിഷ്കാരങ്ങളിൽ മൂന്നെണ്ണം പൂർത്തിയാക്കുന്ന സംസ്ഥാനങ്ങൾക്ക് 2,000 കോടി രൂപ അധിക ധനസഹായം ലഭിക്കും. കൂടുതൽ സംസ്ഥാനങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെൻഡിച്ചർ വകുപ്പ്, സംസ്ഥാനങ്ങൾ വിവിധ പൗര കേന്ദ്രീകൃത പ്രവർത്തനമേഖലകളിൽ പരിഷ്കരണങ്ങൾ വരുത്തുന്നതിനുള്ള അവസാന തീയതി ദീർഘപ്പിച്ചിരുന്നു. പരിഷ്കരണങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച്, ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശുപാർശ, 2021 ഫെബ്രുവരി 15 ന് മുൻപ് ലഭിച്ചാൽ, പരിഷ്കരണ അധിഷ്ഠിത ആനുകൂല്യങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് അർഹത ഉണ്ടാകും.

കൊവിഡില്‍ ബോളിവുഡിന് നഷ്ടം 3000 കോടി, ഇത്തവണ നേട്ടം 780 കോടി, കൈപൊള്ളാതെ ഒരു താരംകൊവിഡില്‍ ബോളിവുഡിന് നഷ്ടം 3000 കോടി, ഇത്തവണ നേട്ടം 780 കോടി, കൈപൊള്ളാതെ ഒരു താരം

Read more about: nirmala sitharaman
English summary

Permission to borrow for reform-based activities; Simplifies procedures in various areas| പരിഷ്കരണ അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വായ്പ എടുക്കാനുള്ള അനുമതി; വിവിധ മേഖലകളിലെ നടപടികൾ കൂടുതൽ ലളിതമാക്കുന്നു

5 States completed stipulated reforms in Ease of Doing Business
Story first published: Sunday, December 20, 2020, 22:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X