പെട്രോളും ഡീസലും ഓൺലൈനിൽ ഓർഡർ ചെയ്യാം, ഉടൻ വീട്ടിലെത്തിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൊമാറ്റോയിൽ നിന്നോ സ്വിഗ്ഗിയിൽ നിന്നോ നിങ്ങൾ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതുപോലെ തന്നെ ഇനി പെട്രോളും ഡീസലും ഓർഡർ ചെയ്യാം. ഇന്ധനം നിങ്ങളുടെ വീട്ടിലോ, ഓഫീസിലോ, നിങ്ങൾ നിൽക്കുന്ന സ്ഥലത്തോ എത്തിച്ചു നൽകും. ഈ സേവനം വാഗ്ദാനം ചെയ്യുന്ന രണ്ട് സ്റ്റാർട്ടപ്പുകളായ ഡൽഹി-എൻസിആറിലെ പ്രെപ്ഫ്യൂവൽസ്, പൂനെ ആസ്ഥാനമായുള്ള റെപോസ് എനർജി എന്നിവയുമായി ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ധാരണയിലെത്തി.

 

മൊബൈൽ ആപ്ലിക്കേഷൻ

മൊബൈൽ ആപ്ലിക്കേഷൻ

പ്രെപ്ഫ്യൂവൽസിന്റെ അപ്ലിക്കേഷൻ ഉപയോഗിച്ചോ വെബ്‌സൈറ്റിലോ ഓർഡറുകൾ നൽകാം. ഡെലിവറി ഒരു ദിവസത്തിനുള്ളിൽ നടത്തും, എന്നാൽ ഇന്ധനം വീട്ടിൽ എത്തിച്ച് നൽകുന്നതിന് ഡെലിവറി ചാർജ് നൽകണം. വിതരണ യൂണിറ്റ് നിയന്ത്രിക്കുന്നത് ക്ലൌഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ്. ഇത് ഇന്ധനം പാഴാകാനുള്ള സാധ്യതയും മറ്റ് ആശങ്കകളും ഇല്ലാതാക്കുന്നു," പെപ്‌ഫ്യൂൾസ് സ്ഥാപകൻ ഓട്ടോമൊബൈൽ എഞ്ചിനീയർ ടിക്കേന്ദ്ര യാദവ് പറഞ്ഞു.

വിതരണം ഇങ്ങനെ

വിതരണം ഇങ്ങനെ

കുറച്ച് മാസങ്ങൾക്ക് മുമ്പ്, ലൊക്കേഷൻ അധിഷ്ഠിത ഇന്ധന വിതരണ സംവിധാനം നൽകുന്നതിനായി ഇന്ത്യൻ ഓയിലുമായി കരാർ ഒപ്പിട്ടിരുന്നു. പ്രതിമാസം 2-3 കോടി രൂപയുടെ ഡീസൽ ഇത്തരത്തിൽ വിൽക്കുന്നതായി പ്രെപ്ഫ്യൂവൽസ് അവകാശപ്പെടുന്നു. പുനൈ, ചെന്നൈ, ബെംഗളൂരു, വാരണാസി, റായ്ഗഡ് എന്നിവിടങ്ങളിൽ ഇന്ധന ഡെലിവറി നടത്താനാണ് റീപോസ് ശ്രമിക്കുന്നത്. ഈ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് റീപോസ് ആപ്ലിക്കേഷനിൽ ഡീസൽ ഓർഡർ ചെയ്യാൻ കഴിയും. അതിനുശേഷം ഒരു മൊബൈൽ ഡിസ്പെൻസറും 6,000 ലിറ്റർ ഇന്ധന ടാങ്കും ഘടിപ്പിച്ച ഇന്ധന വിതരണ വാഹനം ഉപയോഗിച്ചാണ് ഇന്ധനം വിതരണം ചെയ്യുന്നത്.

തുടർച്ചയായ എട്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്; വില ഇത് എങ്ങോട്ട്?

നൽകേണ്ട വിവരങ്ങൾ

നൽകേണ്ട വിവരങ്ങൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അനുസരിച്ച്, ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷൻ (റിപോസ് ആപ്പ്) വഴി ഓർഡറുകൾ നൽകാം, കുറഞ്ഞത് 200 ലിറ്റർ ഇന്ധനമാണ് ഓർഡർ ചെയ്യേണ്ടത്. ഉപഭോക്താവ് ഓർഡർ നൽകിയുകഴിഞ്ഞാൽ, ഉപഭോക്താവിന്റെ പൂർണ്ണ വിവരങ്ങൾ (പേര്, മൊബൈൽ നമ്പർ, ആവശ്യമായ അളവ്, വിലാസം, ഡെലിവറി സമയം) എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ ഓയിൽ ഡീലറുടെ അടുത്തെത്തും.

പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില; വീണ്ടും വില ഉയരും

സുരക്ഷ

സുരക്ഷ

ഉപഭോക്താവിൽ നിന്ന് ഓർഡറിന്റെ രസീത് ലഭിച്ച ശേഷം, മൊബൈൽ ഡിസ്പെൻസർ ലക്ഷ്യസ്ഥാനത്ത് എത്തും. ഒരു നിശ്ചിത സ്ഥലത്ത് ഓട്ടോമേഷൻ വഴി വിതരണം ആരംഭിക്കും. സുരക്ഷയുടെ ഭാഗമായി, വിതരണ സ്ഥലത്ത് അഗ്നിശമന ഉപകരണങ്ങളും സുരക്ഷാ സന്നാഹങ്ങളും ഡിസ്പെൻസറിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ടാവും.

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്; കേരളത്തിലെ ഇന്നത്തെ വില

English summary

പെട്രോളും ഡീസലും ഓൺലൈനിൽ ഓർഡർ ചെയ്യാം, ഉടൻ വീട്ടിലെത്തിക്കും

You can order petrol and diesel just as you order food online from Zomato or swiggy. Read in malayalam.
Story first published: Saturday, December 28, 2019, 16:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X