കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷം എന്നത് അസംസ്കൃത എണ്ണവിപണി വലിയ തിരിച്ചടി നേരിട്ട വര്‍ഷമാണ്. കൊവിഡ് ഒന്നാം തരംഗത്തില്‍ ലോകമൊട്ടുക്ക് അടച്ചിടേണ്ടിവന്നപ്പോള്‍ ഇന്ധന ഉപഭോഗത്തില്‍ അത്രയധികം കുറവാണ് വന്നത്. അസംസ്കൃത എണ്ണവില ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവും നേരിട്ടു.
എന്നാല്‍ അതിന്റെ ഗുണമൊന്നും ഇന്ത്യക്കാര്‍ക്ക് ലഭിച്ചില്ല. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് പ്രതിദിന വില നിശ്ചയിക്കുന്നു എന്നൊക്കെയാണ് പറയുന്നത് എങ്കിലും, ഇന്ത്യയില്‍ സംഭവിച്ചത് മറ്റൊന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധന ഞെട്ടിക്കുന്നതാണ്. പരിശോധിക്കാം...
കഴിഞ്ഞ മെയ് മാസത്തില്‍
2020 മെയ് മാസം ലോക്ക്ഡൗണിന്റെ അവസാന മാസം ആയിരുന്നു. അന്ന് പെട്രോളിന്റെ ഏറ്റയും ഉയര്‍ന്ന വില 73.20 രൂപയായിരുന്നു. അന്ന് തുടര്‍ച്ചയായി പെട്രോള്‍ വിലയില്‍ കുറവും വന്നിരുന്നു. ലിറ്ററിന് 66.31 രൂപ വരെ 2020 മെയ് മാസത്തില്‍ പെട്രോള്‍ വില കുറഞ്ഞിരുന്നു.
94 രൂപ കടന്നു
2021 മെയ് 12 ന് കേരളത്തിലെ പെട്രോള്‍ വില 94 രൂപ കടന്നിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലിറ്ററിന് 25 പൈസയാണ് കൂടിയത്. ഇതോടെ കേരളത്തിലെ പെട്രോള്‍ വില 94.09 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
എത്ര വ്യത്യാസം
2020 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വില വര്‍ദ്ധനയാണ് പെട്രോളിന് ഉണ്ടായിരിക്കുന്നത്. 2020 മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയേക്കാള്‍ 20 രൂപയില്‍ അധികം ആണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഏറ്റവും കുറഞ്ഞ വില വച്ച് നോക്കിയാല്‍ അതിലും അധികം വരും.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആണ് രാജ്യത്ത് ഇന്ധന വിലയില്‍ സ്ഥിരത വന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസം മുതല്‍ ഇന്ധന വില പിന്നേയും കൂടാന്‍ തുടങ്ങുകയായിരുന്നു. മെയ് 4 മുതല്‍ ഇതുവരെ ഏഴ് തവണയാണ് ഇന്ധന വില കൂടിയത്.
എത്ര കൂടി
ഏറ്റവും ഒടുവില്‍ പെട്രോളിന് ഒരു ലിറ്ററിന് 25 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 26 പൈസയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ പെട്രോള്‍വില ലിറ്ററിന് 93.84 രൂപ ആയിരുന്നു. മറ്റ് ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇതിലും ഞെട്ടിപ്പിക്കുന്നതാണ്.
100 രൂപ കടന്നു
ഭോപ്പാലില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍ എത്തി എന്നതാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ആദ്യമായാണ് ഭോപ്പാലില്‍ ഇത്രയും ഉയര്‍ന്ന വില എത്തുന്നത്. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 100.08 രൂപയാണ് വില. ഡീസലിന് 90.95 രൂപയും.
ഈ മാസം മാത്രം
മെയ് മാസത്തില്‍ മാത്രം കൂടിയ വിലയും അത്യാവശ്യം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. പെട്രോള്‍ ഒരു ലിറ്ററിന് 1.65 രൂപയാണ് ഈ മാസത്തില്‍ കൂടിയത്. ഡീസലിന് 1.88 രൂപയും. ഡീസല്‍ വിലയിലെ വര്‍ദ്ധന അവശ്യവസ്തുക്കളുടെ വിലയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
ഡീസല്‍ വിലയില്‍
2021 മെയ് മാസത്തില്‍ കേരളത്തിലെ ഡീസലിന്റെ ഏറ്റവും ഉയര്‍ന്ന വില ലിറ്ററിന് 67.91 രൂപയായിരുന്നു. ഇപ്പോള്‍ കേരളത്തിലെ വില 88.88 രൂപയാണ് ലിറ്ററിന് വില. ഡീസല്‍ വിലയിലും 20 രൂപയില്‍ അധികമാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
