ബംഗാളില്‍ മമത ബാനര്‍ജിയുടെ സുപ്രധാന തീരുമാനം; പെട്രോളിനും ഡീസലിനും വില കുറച്ചു

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. പെട്രോളിനും ഡീസലിനും ഒരു രൂപ വീതം കുറച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയിലാണ് ഒരു രൂപയുടെ കുറവ് വരുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചിരിക്കെ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് നികുതി കുറച്ചതെന്നും മന്ത്രി പറഞ്ഞു.

ബംഗാളില്‍ മമത ബാനര്‍ജിയുടെ സുപ്രധാന തീരുമാനം; പെട്രോളിനും ഡീസലിനും വില കുറച്ചു

കഴിഞ്ഞ 13 ദിവസമായി ഇന്ധന വില എണ്ണ കമ്പനികള്‍ ഉയര്‍ത്തുകയായിരുന്നു. ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ ലിറ്ററിന് വില 100 രൂപ കടക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രാജ്യവ്യാപകമായ പ്രതിഷേധം നിലനില്‍ക്കവെയാണ് ബംഗാളില്‍ വില കുറച്ചത്. ആഴ്ചകള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.

കേരളത്തില്‍ ഇന്ധന വില കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. വില കൂട്ടുന്നത് കേന്ദ്രമാണ്. അവര്‍ തന്നെ കുറയ്ക്കണം. നിലവില്‍ വില കൂടുന്നതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് യാതൊരു നേട്ടവുമില്ല. വില കുറച്ചാല്‍ കടുത്ത പ്രതിസന്ധി സംസ്ഥാനം നേരിടേണ്ടി വരുമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.

ഇന്ധന വില ഉയര്‍ത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പെട്രോളിന് ലിറ്ററിന് നാല് രൂപയോളമാണ് കഴിഞ്ഞ 13 ദിവസത്തിനിടെ വര്‍ധിച്ചത്. പെട്രോള്‍ ലിറ്റര്‍ വിലയില്‍ 33 രൂപ കേന്ദ്രത്തിനും 18.50 രൂപ സംസ്ഥാനത്തിനുമുള്ള നികുതിയാണ്. ഡീസലില്‍ 32 രൂപ കേന്ദ്രത്തിനും 12.80 രൂപ സംസ്ഥാനത്തിനും ലഭിക്കും. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദേശത്തോട് അനുകൂല സമീപമാനണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വീകരിച്ചത്. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: fuel prices diesel
English summary

Petrol and Diesel price reduced in West Bengal

Petrol and Diesel price reduced in West Bengal
Story first published: Sunday, February 21, 2021, 18:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X