തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

രാജ്യത്ത് ഡീസല്‍ വില തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. വിവിധ നഗരങ്ങളില്‍ 18 പൈസ മുതല്‍ 25 പൈസ വരെയാണ് ഡീസല്‍ വിലയില്‍ ഇന്ന് കുറവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 20 പൈസയാണ് കുറഞ്ഞത്. ഇന്നലെ 20 പൈസയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഡീസല്‍ വില തുടര്‍ച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. വിവിധ നഗരങ്ങളില്‍ 18 പൈസ മുതല്‍ 25 പൈസ വരെയാണ് ഡീസല്‍ വിലയില്‍ ഇന്ന് കുറവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 20 പൈസയാണ് കുറഞ്ഞത്. ഇന്നലെ 20 പൈസയുടെ കുറവാണ്  ഡീസല്‍ വിലയില്‍ ഉണ്ടായത്. അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം ഇന്ധന വില.

 

Also Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുംAlso Read : ഈ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും

ഡീസല്‍ വില കേരളത്തില്‍ 61 പൈസ കുറഞ്ഞു

ഡീസല്‍ വില കേരളത്തില്‍ 61 പൈസ കുറഞ്ഞു

മൂന്ന് ദിവസത്തില്‍ 65 പൈസയോളം കുറവ് ഇതോടെ ഡീസല്‍ വിലയിലുണ്ടായി. കേരളത്തില്‍ 61 പൈസയുടെ ഇടിവ് ഡീസല്‍ വിലയിലുണ്ടായി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്.

Also Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടിAlso Read : ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ ഇന്ന്

കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.82 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 95.86 രൂപയും. ആഗസ്ത് മാസത്തില്‍ ഇതാദ്യമായാണ് ഡീസല്‍ വില ലിറ്ററിന് 96 രൂപയ്ക്ക് താഴെയെത്തുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.73 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.00 രൂപയാണ്. ഡീസല്‍ വില 94.18 രൂപയും.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

കേരളത്തിലെ പെട്രോള്‍ വില

കേരളത്തിലെ പെട്രോള്‍ വില

കാസര്‍ഗോഡ് - 102.75 രൂപ

കണ്ണൂര്‍ - 102.48 രൂപ
വയനാട് - 103.27 രൂപ
കോഴിക്കോട് - 102.29 രൂപ
മലപ്പുറം - 102.38 രൂപ
പാലക്കാട് - 102.72 രൂപ
തൃശൂര്‍ - 102.37 രൂപ
എറണാകുളം - 102.04 രൂപ
ഇടുക്കി - 103.33 രൂപ േ
കാട്ടയം - 102.29 രൂപ
ആലപ്പുഴ - 102.72 രൂപ
പത്തനംതിട്ട - 103.01 രൂപ
തിരുവനന്തപുരം - 103.55 രൂപ

Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!Also Read : ഒറ്റ വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാം ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലൂടെ!

ക്രൂഡ് ഓയില്‍ വില

ക്രൂഡ് ഓയില്‍ വില

അന്താരാഷ്ട്ര വിപണിയില്‍ ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായി. ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 66.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായി. ഡോളറിനെതിരേ 74.44ലാണ് രൂപ വിനിമയം നടത്തുന്നത്. ഇന്നലെ ഇത് 74.39ല്‍ ആയിരുന്നു. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിിമയം നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്

Also Read: ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!Also Read: ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.

Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല

എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.

Also Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പ്രധാന നഗരങ്ങളിലെ ഇന്ധന വില

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

മുംബൈ
പെട്രോള്‍ - ലിറ്ററിന് 107.83 രൂപ
ഡീസല്‍ - ലിറ്ററിന് 96.84 രൂപ

ഡല്‍ഹി
പെട്രോള്‍ - ലിറ്ററിന് 101.84 രൂപ
ഡീസല്‍ - ലിറ്ററിന് 89.27 രൂപ

ചെന്നൈ
പെട്രോള്‍ - ലിറ്ററിന് 99.47 രൂപ
ഡീസല്‍ - ലിറ്ററിന് 93.84 രൂപ

കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 102.08 രൂപ
ഡീസല്‍ - ലിറ്ററിന് 92.32 രൂപ

ബംഗളൂരു
പെട്രോള്‍ - ലിറ്ററിന് 105.5 രൂപ
ഡീസല്‍ - ലിറ്ററിന് 94.65 രൂപ

ഹൈദരാബാദ്
പെട്രോള്‍ - ലിറ്ററിന് 105.83 രൂപ
ഡീസല്‍ - ലിറ്ററിന് 97.33 രൂപ

Read more about: fuel prices
English summary

Petrol and diesel price today 20/08/2021:Diesel price decreased for 3rd consecutive day | തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Petrol and diesel price today 20/08/2021:Diesel price decreased for 3rd consecutive day
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X