ഫെബ്രുവരി 27നാണ് അവസാനമായി ഇന്ധനവില ഉയർന്നത്
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ലാത്ത മറ്റൊരു ദിവസംകൂടി. തുടർച്ചയായ 14-ാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ സാധാരണക്കാർക്ക് ആശ്വാസകരമായ ദിവസങ്ങളായിരുന്നു ഇത്. ഫെബ്രുവരി 27നാണ് അവസാനമായി ഇന്ധനവില ഉയർന്നത്. പെട്രോളിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് അന്ന് ഉയർന്നത്.

നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ വിൽക്കുന്ന നഗരം പൂനെയാണ്. 97.59 രൂപയാണ് പൂനെയിൽ പെട്രോൾ വില. ഹൈദരാബാദിലാണ് ഉയർന്ന ഡീസൽ വില, 88.86 രൂപ. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് രാജ്യതലസ്ഥാനത്ത് പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില.
രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രണ്ട് സ്ഥലങ്ങളിൽ കഴിഞ്ഞ മാസം പെട്രോളിന്റെ വില 100 കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ 101.84 രൂപയിലും ഡീസൽ ലിറ്ററിന് 93.77 രൂപയിലും ലഭ്യമാണ്. അതേ സമയം മധ്യപ്രദേശിലെ അനുപൂരിൽ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസലിന് 91.97 രൂപയുമാണ് വില. ഇവിടെ ഇന്ധനവില ഉയർന്ന നിരക്കിൽ തന്നെയാണുള്ളത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി പെട്രോൾ വില ലിറ്ററിന് 4.87 രൂപയും ഡീസൽ നിരക്ക് 4.99 രൂപയുമായി ഉയർന്നു. ചരക്ക് കൂലി സഹിതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്നതിനാൽ ഇന്ധന വില ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ് എന്നതാണ് മറ്റൊരു വസ്തുുത. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications