തുടർച്ചയായ 21 ദിവസത്തെ ഇന്ധന വിലവർധനവിന് ശേഷം, സർക്കാരിന് കീഴിലുള്ള എണ്ണ വിപണന കമ്പനികൾ ഇന്ന് പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിച്ചില്ല. ഇന്നലെ ഡീസൽ വില ലിറ്ററിന് 21 പൈസയും പെട്രോൾ വില ലിറ്ററിന് 25 പൈസയും ഉയർത്തി. ഈ 21 ദിവസങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 9.12 രൂപ ഉയർന്നപ്പോൾ ഡീസലിന് ലിറ്ററിന് 11.01 രൂപ ഉയർന്നു. തുടർച്ചയായ 21 ദിവസം ഡീസൽ നിരക്ക് ഉയർത്തിയപ്പോൾ മൂന്നാഴ്ചയ്ക്കുള്ളിൽ 20 തവണ പെട്രോൾ വില വർദ്ധിപ്പിച്ചു.
വില വർദ്ധനവ്
കൊറോണ വൈറസ് മഹാമാരിയ്ക്കിടയിൽ ഇന്ധന നിരക്ക് 82 ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം ചില്ലറ വ്യാപാരികൾ ജൂൺ 7 മുതലാണ് നിരക്കുകൾ പരിഷ്കരിക്കാൻ തുടങ്ങിയത്. ഡീസലിന് പെട്രോളിനേക്കാൾ വില കൂടുതലുള്ള ഡൽഹിയിൽ രണ്ട് ഇന്ധനങ്ങൾക്കും ഇപ്പോൾ 80 രൂപയ്ക്ക് മുകളിലാണ് വില. പെട്രോൾ 19 മാസത്തെ ഉയർന്ന വിലയിൽ വിൽക്കുമ്പോൾ ഡീസൽ എക്കാലത്തെയും ഉയർന്ന വിലയിലാണ് വിൽക്കുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ വില
- ന്യൂഡൽഹി: 80.38 രൂപ
- ഗുഡ്ഗാവ്: 78.60 രൂപ
- മുംബൈ: 87.16 രൂപ
- ചെന്നൈ: 83.62 രൂപ
- ഹൈദരാബാദ്: 83.43 രൂപ
- ബംഗളൂരു: പെട്രോൾ 82.99 രൂപ
- കൊച്ചി: 80.24 രൂപ
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഡീസൽ വില
- ന്യൂഡൽഹി: 80.40 രൂപ
- ഗുഡ്ഗാവ്: 72.68 രൂപ
- മുംബൈ: 78.72 രൂപ
- ചെന്നൈ: 77.65 രൂപ
- ഹൈദരാബാദ്: 78.57 രൂപ
- ബംഗളൂരു: 76.46 രൂപ
- കൊച്ചി: 75.70 രൂപ
ചരക്ക് ഗതാഗതം
മൂല്യവർദ്ധിത നികുതി (വാറ്റ്), ഗതാഗത ചെലവ് എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് നിരക്കുകൾ ഓരോ നഗരത്തിലും വ്യത്യസ്തമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വർദ്ധിച്ചതിനാൽ അവശ്യ ഉൽപന്നങ്ങൾ വിലകൂടിയതായും ബിസിനസുകൾ സ്തംഭനാവസ്ഥയിലാണെന്നും ചരക്ക് ഗതാഗതക്കാർ പരാതിപ്പെടുന്നു.
പ്രതിഷേധം
വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ രാജ്യവ്യാപകമായി പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാരനെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications