എണ്ണക്കമ്പനികൾ ഞായറാഴ്ച വീണ്ടും എല്ലാ മെട്രോ നഗരങ്ങളിലും ഇന്ധന വില വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി 21 പൈസയും, 31 പൈസയുമാണ് പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധിച്ചിരിക്കുന്നത്. വില വർദ്ധനവ് തുടരുന്നതിനിടെ ശനിയാഴ്ച പെട്രോൾ നിരക്ക് 82 രൂപ മറികടന്നിരുന്നു. ഡീസൽ വില തലസ്ഥാന നഗരത്തിൽ 72 രൂപ മറികടന്നു. ഇന്ന് ഡൽഹിയിലെ ഉപഭോക്താക്കൾക്ക് പെട്രോളിന് ലിറ്ററിന് 82.34 രൂപ നൽകേണ്ടി വരും. ഒരു ലിറ്റർ ഡീസലിന് 72.42 രൂപയാണ് വില.
കേരളത്തിലെ ഇന്നത്തെ ഇന്ധന വില
ഇന്ധന വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്, ഇത് സംസ്ഥാന സർക്കാർ ചുമത്തുന്ന മൂല്യവർദ്ധിത നികുതിയെ (വാറ്റ്) ആശ്രയിച്ചിരിക്കും. കേരളത്തൽ ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 82.33 രൂപയും ഡീസലിന് 76.13 രൂപയും ആയി. 2020 നവംബർ 29 ന് രാജ്യത്തെ അഞ്ച് മെട്രോകളിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ പരിശോധിക്കാം.
പെട്രോൾ വില
- ഡൽഹി - 82.34 രൂപ
- മുംബൈ - 89.02 രൂപ
- ചെന്നൈ - 85.31 രൂപ
- കൊൽക്കത്ത - 83.87 രൂപ
- ബംഗളൂരു - 85.09 രൂപ
ഡീസൽ വില
- ഡൽഹി - 72.42 രൂപ
- മുംബൈ - 78.97 രൂപ
- ചെന്നൈ - 77.84 രൂപ
- കൊൽക്കത്ത - 75.99 രൂപ
- ബംഗളൂരു - 76.77 രൂപ
10 ദിവസത്തിനുള്ളിൽ
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 1.28 രൂപയും ഡീസൽ നിരക്ക് 1.96 രൂപയും ഉയർന്നു. സെപ്റ്റംബർ 22 മുതൽ പെട്രോളും ഒക്ടോബർ 2 മുതൽ ഡീസൽ നിരക്കും മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. നവംബർ 20 മുതൽ ഇന്ധന കമ്പനികൾ വാഹന ഇന്ധനങ്ങളുടെ നിരക്ക് പരിഷ്കരിക്കാൻ തുടങ്ങി.
ഇളവേളയ്ക്ക് ശേഷം
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) 2020 നവംബർ 20 മുതലാണ് പെട്രോളിയം ഉൽപന്നങ്ങളുടെ റീട്ടെയിൽ നിരക്ക് പരിഷ്കരിക്കാൻ തുടങ്ങിയത്. പെട്രോൾ വില പരിഷ്കരണത്തിലെ 58 ദിവസത്തെ ഇടവേളയും ഡീസൽ നിരക്കിന്റെ 48 ദിവസത്തെ ഇടവേളയ്ക്കും ശേഷമാണ് നിരക്ക് വർദ്ധനവ്.
വില പരിഷ്കരണം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് ഇന്ത്യയിലെ മൂന്ന് പ്രധാന എണ്ണ വിപണന കമ്പനികൾ. എണ്ണ വിപണന കമ്പനികൾ ദിനംപ്രതി പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കും. ആഗോള മാനദണ്ഡവും ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് പെട്രോളിയം വിലകൾ പരിഷ്കരിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications