ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായ മൂന്നാം ദിവസവും ഉയർത്തി. പെട്രോൾ, ഡീസൽ എന്നിവയുടെ വില മെട്രോകളിലുടനീളം 20 പൈസ വർധിച്ചു. പെട്രോൾ വില ലിറ്ററിന് 20 പൈസയും ഡീസലിന് 23 പൈസയും ഉയർന്നു. തലസ്ഥാന നഗരിയായ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 82.66 രൂപയിൽ നിന്ന് 82.86 രൂപയായി ഉയർന്നു. ഡീസൽ നിരക്ക് ലിറ്ററിന് 72.84 രൂപയിൽ നിന്ന് 73.07 രൂപയായി ഉയർന്നു.
കേരളത്തിലെ ഇന്നത്തെ ഇന്ധന വില
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 89.33 രൂപയിൽ നിന്ന് 89.52 രൂപയായി ഉയർന്നു. ഡീസൽ നിരക്ക് 79.42 രൂപയിൽ നിന്ന് 79.66 രൂപയായി ഉയർന്നു. കേരളത്തിൽ ഇന്ന് ഡീസലിന് 78.77 രൂപയാണ് വില. പെട്രോൾ വില ലിറ്ററിന് 83.10 രൂപയാണ് നിരക്ക്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് നാല് മെട്രോകളിലെ നിലവിലെ പെട്രോളിന്റെയും ഡീസലിന്റെയും വില ഇതാ..
പെട്രോൾ, ഡീസൽ വില
- ഡൽഹി - 82.86 (പെട്രോൾ), 73.07 (ഡീസൽ)
- മുംബൈ - 89.52 (പെട്രോൾ), 79.66 (ഡീസൽ)
- ചെന്നൈ - 85.76 (പെട്രോൾ), 78.45 (ഡീസൽ)
- കൊൽക്കത്ത - 84.37 (പെട്രോൾ), 76.64 (ഡീസൽ)
വില മാറ്റത്തിന് കാരണം
പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് അനുസരിച്ച് പെട്രോൾ, ഡീസൽ നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം എണ്ണക്കമ്പനികൾ ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ച നവംബർ 20 ന് ശേഷമുള്ള പന്ത്രണ്ടാമത്തെ വില വർദ്ധനവാണിത്.
ദിവസം തോറും വില മാറ്റം
ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ നിലവിൽ ആഭ്യന്തര പെട്രോൾ, ഡീസൽ നിരക്കുകൾ ദിനംപ്രതി മാറ്റുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
