പെട്രോൾ, ഡീസൽ വില കുതിക്കുന്നു, തുടർച്ചയായ മൂന്നാം ദിവസവും വില വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഞായറാഴ്ച പെട്രോൾ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയർത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വർദ്ധിക്കുന്നത്. തുടർച്ചയായി രണ്ട് മാസത്തോളം പെട്രോൾ, ഡീസൽ വിലയിൽ രാജ്യത്ത് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഡൽഹിയിലെ പെട്രോൾ വില 81.38 രൂപയിൽ നിന്ന് ലിറ്ററിന് 81.46 രൂപയായി ഉയർത്തി. ഡീസൽ നിരക്ക് ലിറ്ററിന് 70.88 രൂപയിൽ നിന്ന് 71.07 രൂപയായി ഉയർന്നു.

 

വെള്ളിയാഴ്ച മുതൽ

വെള്ളിയാഴ്ച മുതൽ

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ വെള്ളിയാഴ്ച മുതൽ ഇന്ധന വില ഉയർത്താൻ തുടങ്ങി. മൂന്ന് ദിവസത്തിനുള്ളിൽ പെട്രോൾ വില 40 പൈസയും ഡീസൽ നിരക്ക് ലിറ്ററിന് 61 പൈസയും ഉയർന്നു. സെപ്റ്റംബർ 22 മുതൽ പെട്രോൾ വില സ്ഥിരമായിരുന്നു. ഒക്ടോബർ 2 ന് ശേഷം ഡീസൽ നിരക്കിലും മാറ്റമുണ്ടായില്ല.

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളെ നിരോധിക്കാനൊരുങ്ങി സർക്കാർ; ഇലക്ട്രിക്കിലേക്ക് മാറിയാൽ വീണ്ടും ഓടാം15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളെ നിരോധിക്കാനൊരുങ്ങി സർക്കാർ; ഇലക്ട്രിക്കിലേക്ക് മാറിയാൽ വീണ്ടും ഓടാം

വില പരിഷ്കരണം

വില പരിഷ്കരണം

പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയാണ് അന്താരാഷ്ട്ര എണ്ണവിലയുടെയും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തിൽ പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്. ചില്ലറ വിൽപ്പന വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനായി പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതുമുതൽ അവർ നിരക്ക് കാലിബ്രേറ്റ് ചെയ്യാൻ ശ്രമിച്ചു.

മാറ്റമില്ലാതെ വില

മാറ്റമില്ലാതെ വില

പെട്രോൾ വില പരിഷ്കരണത്തിലെ 58 ദിവസത്തെ ഇടവേളയും ഡീസൽ നിരക്കിലെ 48 ദിവസത്തെ ഇടവേളയ്ക്കും മുമ്പ് ജൂൺ 30 നും ഓഗസ്റ്റ് 15 നും ഇടയിലും നിരക്കുകളിൽ മാറ്റമില്ലായിരുന്നു. മാർച്ച് 17 നും ജൂൺ 6 നും ഇടയിൽ 85 ദിവസം നിരക്കുകളിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

യുഎസ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം; വിപണിയിലും ചാഞ്ചാട്ടം, എണ്ണ വില 1 ശതമാനം കുറഞ്ഞുയുഎസ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം; വിപണിയിലും ചാഞ്ചാട്ടം, എണ്ണ വില 1 ശതമാനം കുറഞ്ഞു

പ്രധാന നഗരങ്ങളിലെ വില

പ്രധാന നഗരങ്ങളിലെ വില

മുംബൈയിൽ ഞായറാഴ്ച പെട്രോൾ വില 88.09 രൂപയിൽ നിന്ന് ലിറ്ററിന് 88.16 രൂപയായും ഡീസൽ നിരക്ക് 77.34 രൂപയിൽ നിന്ന് 77.54 രൂപയായും ഉയർന്നു. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 84.53 രൂപയും ഡീസൽ നിരക്ക് 76.55 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 83.03 രൂപയും ഡീസലിന് 74.64 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 83.46 രൂപയും ഡീസലിന് 76.70 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് കനത്ത ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്ന്കേരളത്തിൽ സ്വ‍ർണ വിലയിൽ ഇന്ന് കനത്ത ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്ന്

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് 76 സെൻറ് അഥവാ 1.7 ശതമാനം ഉയർന്ന് ബാരലിന് 44.96 ഡോളറിലെത്തി. ഈ ആഴ്ച വിലയിൽ 5 ശതമാനം നേട്ടം കൈവരിച്ചു.

English summary

Petrol And Diesel Prices In Kerala Are On The Rise For The Third Day In A Row | പെട്രോൾ ഡീസൽ വില കുതിക്കുന്നു, തുടർച്ചയായ മൂന്നാം ദിവസവും വില വർദ്ധനവ്

On Sunday, petrol prices were hiked by 8 paise per liter and diesel by 19 paise. This is the third day in a row that the rate has risen. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X