ക്രൂഡ് ഓയിൽ വില കുറയുന്നതിനൊപ്പം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും കുറവ്. ഫെബ്രുവരി 27 മുതൽ ഇന്ധന നിരക്ക് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പെട്രോൾ വില ലിറ്ററിന് 15 പൈസയും ഡീസൽ വില ലിറ്ററിന് 12 പൈസയുമാണ് ഇന്ന് കുറച്ചിരിക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലായിരുന്നു. എന്നാൽ ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസരിച്ച് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
കേരളത്തിലെ വില
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 73.56 പൈസയും ഡീസലിന് 67.82 പൈസയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 71.97 പൈസയും ഡീസലിന് 66.33 പൈസയുമാണു ഇന്നത്തെ നിരക്ക്. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 72.60 പൈസയും ഡീസലിന് 66.95 പൈസയുമാണ് വില. ഈ മാസം ഇതുവരെ രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 1.75 രൂപയും ഡീസലിന്റെ വില ലിറ്ററിന് രൂപയും കുറഞ്ഞിട്ടുണ്ട്.
പ്രധാന നഗരങ്ങളിലെ ഇന്നത്തെ വില
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 70.14 രൂപയും ഡീസലിന് ലിറ്ററിന് 62.89 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 75.84 രൂപയും ഡീസലിന് ലിറ്ററിന് 65.84 രൂപയുമാണ് നിരക്ക്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോൾ 72.86 രൂപയ്ക്കും ഡീസൽ ലിറ്ററിന് 66.35 രൂപയ്ക്കുമാണ് വിൽക്കുന്നത്. ബെംഗളൂരുവിൽ പെട്രോൾ വില 72.54 രൂപയും ഡീസൽ വില 65.04 രൂപയുമാണ്. ഹൈദരാബാദിൽ പെട്രോളിന് 74.56 രൂപയും ഡീസലിന് 68.47 രൂപയുമാണ് ഈടാക്കുന്നത്. ഗുഡ്ഗാവിൽ, പെട്രോളിന് 70.64 രൂപയും ഡീസലിന് 62.59 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വീണ്ടും വില കുറയുമോ?
കൊറോണ വൈറസും റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള വിലയുദ്ധവുമാണ് ക്രൂഡ് ഓയിൽ വില കുത്തനെ കുറയാൻ കാരണം. ജനുവരിയിലെ ഉയർന്ന നിരക്കുകളിൽ ക്രൂഡ് ഓയിലിന്റെ വില 50% കുറഞ്ഞു. ഇന്ധനത്തിന്റെ ചില്ലറ വില നിശ്ചയിക്കാൻ ഇന്ത്യയിൽ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ക്രൂഡ് ഓയിൽ നിരക്ക്. എന്നാൽ ക്രൂഡ് ഓയിൽ വിലയിടിവിന് അനുസരിച്ചുള്ള വില കുറവ് പെട്രോളിനും ഡീസലിനും ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്.
ആവശ്യം ഇങ്ങനെ
പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവയും വാറ്റും (മൂല്യവർധിത നികുതി) 25% കുറയ്ക്കണമെന്ന് വ്യവസായ ചേംബർ പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സർക്കാരിനോട് ആവശ്യപ്പെട്ടു. വില ലിറ്ററിന് 9 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനം ഇടിവുണ്ടായപ്പോൾ ആഭ്യന്തര പെട്രോൾ വിലയിൽ 7 ശതമാനം മാത്രമേ കുറവുണ്ടായിട്ടുള്ളൂവെന്ന് പ്രസിഡന്റ് ഡി കെ അഗർവാൾ പറഞ്ഞു.
ബ്രെൻറ് ക്രൂഡ്
ബ്രെൻറ് ക്രൂഡ് വില ഇന്ന് 2.12 ഡോളർ അഥവാ 5.9 ശതമാനം ഇടിഞ്ഞ് 33.67 ഡോളറിലെത്തി. ജനുവരിയിൽ എത്തിയ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 50% കുറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications