ദില്ലി: രാജ്യത്ത് പെട്രോള്‍ ഉപഭോഗം മാര്‍ച്ചില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തൊട്ട് മുന്പുളള നാല് മാസത്തെ അപേക്ഷിച്ചാണ് മാര്‍ച്ചില്‍ പെട്രോള്‍ ഉപഭോഗത്തിലുളള വര്‍ധനവ്. പ്രതിദിനം 88380 ടണ്‍ ശരാശരി വര്‍ധനവ് ആണ് പെട്രോള്‍ ഉപഭോഗത്തിലുണ്ടായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായിരിക്കെയാണ് പെട്രോള്‍ ഉപഭോഗത്തില്‍ ഈ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് ആദ്യ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഇന്ധന വില്പന കുത്തനെ ഇടിയാന്‍ കാരണമായത്. ഡീസല്‍ വില്പന ആണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. 2020 മാര്‍ച്ച് മുതല്ക്കേയാണ് ഇന്ധന ഉപഭോഗം ഇടിയാന്‍ ആരംഭിച്ചത്. ഇത് ഫെബ്രുവരി വരെ തുടര്‍ന്നു. 2020 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന ഉപഭോഗം ഈ മാര്‍ച്ചില്‍ 27 ശതമാനം ആണ് വര്‍ധിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 90. 56 രൂപയാണ് വില. ഡീസലിന് വില 80. 87 രൂപയാണ്. മെട്രോ നഗരങ്ങളില്‍ മുംബൈയില്‍ ആണ് പെട്രോള്‍-ഡീസല്‍ വില ഏറ്റവും കൂടുതല്‍. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് വില.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
