തിരുവനന്തപുരം: വെള്ളിയാഴ്ച്ചയും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും എണ്ണക്കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ തലസ്ഥാന നഗരിയില്‍ പെട്രോള്‍ വില 104 രൂപ പിന്നിട്ടിരിക്കുകയാണ്. ഒരു ലീറ്റര്‍ പെട്രോളിന് 104.13 രൂപയും ഒരു ലീറ്റര്‍ ഡീസലിന് 95.35 രൂപയുമാണ് തിരുവനന്തപുരത്ത് ഇന്ന് ഇന്ധന നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 102.07 രൂപയും ഡീസലിന് 95.08 രൂപയും നിരക്ക് രേഖപ്പെടുത്തുന്നു. കോഴിക്കോട്ടാകട്ടെ പെട്രോളിന് 102.34 രൂപയും ഡീസലിന് 95.35 രൂപയുമാണ് വില ഒരുങ്ങുന്നത്. ജൂണ്‍ 26 -നാണ് കേരളത്തില്‍ ആദ്യമായി പെട്രോള്‍ വില 100 കടന്നത്. മൂന്നാഴ്ച്ചക്കാലം മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍ വില സെപ്തംബര്‍ 28 മുതല്‍ വീണ്ടും ഉയരാന്‍ ആരംഭിച്ചത് സാധാരണക്കാരില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.

ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലെ ചിത്രം പരിശോധിച്ചാല്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 101.89 രൂപയാണ് നിരക്ക്. ഡീസല്‍ നിരക്ക് 90.17 രൂപയും. മുംബൈയില്‍ പെട്രോള്‍ വില 107.95 രൂപയാണ് ഇപ്പോള്‍. ഡീസലിന് നിരക്ക് 97.84 രൂപയും. കൊല്‍ക്കത്തയില്‍ പെട്രോളിന് 102.47 രൂപയും ഡീസലിന് 93.27 രൂപയും വില രേഖപ്പെടുത്തുന്നുണ്ട്. ചെന്നൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 99.58 രൂപയാണ്. ഡീസലിന് വില 94.74 രൂപയും. സെപ്തംബര്‍ 24 -ന് ശേഷം അഞ്ച് തവണയാണ് ഇന്ധനവില വര്‍ധിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ഡീസലിന് 1.25 രൂപയും കൂടി. ഇതോടെ ജൂലായ് 18 മുതല്‍ സെപ്തംബര്‍ 5 കാലയളവില്‍ സംഭവിച്ച വിലയിടിവ് ഫലത്തില്‍ ഇല്ലാതായി. ജൂലായ് - ഓഗസ്റ്റ് കാലത്ത് രാജ്യാന്തര വിപണിയില്‍ എണ്ണവില താഴേക്ക് പോയപ്പോള്‍ പെട്രോള്‍ ലീറ്ററിന് 0.65 രൂപയും ഡീസല്‍ ലീറ്ററിന് 1.25 രൂപയും വിലയിടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് മെയ് 4 മുതല്‍ ജൂലായ് 17 വരെയുള്ള കാലഘട്ടത്തില്‍ പെട്രോള്‍ ലീറ്ററിന് 11.44 രൂപയും ഡീസല്‍ ലീറ്ററിന് 9.14 രൂപയാണ് കൂടിയതെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
നിലവില്‍ രാജ്യത്തെ പകുതി സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ പിന്നിട്ടുണ്ട്. ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ഡീസല്‍ നിരക്കും സെഞ്ച്വറിയടിച്ചത് കാണാം. ഇറക്കുമതിയിലൂടെയാണ് എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ നിറവേറ്റുന്നത്. ഇക്കാരണത്താല്‍ രാജ്യാന്തര വിപണിയിലെ ചെറിയ ചലനം പോലും ഇന്ത്യയില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്‍ഡ് ക്രൂഡ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ചുവടുവെയ്ക്കുന്നത്. ഇതേസമയം, വെള്ളിയാഴ്ച്ച ക്രൂഡ് എണ്ണവില ഒരല്‍പ്പം താഴേക്ക് പോയിട്ടുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഓപെക് പ്ലസ് ഉത്പാദനം കൂട്ടുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. വെള്ളിയാഴ്ച്ച ബാരലിന് 78.24 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡ് വ്യാപാരം. ഈ വാരമാദ്യം ബാരലിന് 80 ഡോളര്‍ വരെയ്ക്കും ബ്രെന്‍ഡ് ക്രൂഡ് ഉയര്‍ന്നിരുന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ഫ്യൂച്ചറുകളും ബാരലിന് 74.98 ഡോളര്‍ ഈ സമയം രേഖപ്പെടുത്തുകയുണ്ടായി.
എന്തായാലും ക്രൂഡ് വില കുതിച്ചുയരുന്ന സാഹചര്യം വിപണിയില്‍ ഓഎന്‍ജിസി ഓഹരികളുടെ മുന്നേറ്റത്തിന് വഴിതെളിക്കുമെന്നാണ് ഏഞ്ചല്‍ വണ്ണിന്റെ (ഏഞ്ചല്‍ ബ്രോക്കിങ്) ചീഫ് അനലിസ്റ്റ് സുമീത് ചവാന് പ്രവചിക്കുന്നത്. എണ്ണ വിപണിയുടെ ഈ ആഴ്ച്ചത്തെ പ്രകടനം മുന്‍നിര്‍ത്തി ഓഎന്‍ജിസി ഓഹരികള്‍ 200 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജ് മറികടന്നിരിക്കുകയാണ്; 2019 മെയ് മാസത്തിന് ശേഷം ആദ്യമായാണിത്. കൂടാതെ, എഡിഎക്സ് ഇന്‍ഡിക്കേറ്ററിലും (ആവറേജ് ഡയറക്ഷണല്‍ മൂവ്മെന്റ് ഇന്‍ഡക്സ്) ഓഎന്‍ജിസിയുടെ പ്രയാണം മുകളിലോട്ടുതന്നെ. വെള്ളിയാഴ്ച്ച 145.30 രൂപ എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ കമ്പനി, 9.40 സമയം 148.30 എന്ന നിലയിലേക്ക് അടിവെച്ച് ഉയര്‍ന്നിട്ടുണ്ട്. അതായത് നേട്ടം 2 ശതമാനം. 144.50 രൂപ എന്ന നിലയിലാണ് ഓഎന്‍ജിസിയുടെ കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. ഹ്രസ്വകാലം കൊണ്ട് നേട്ടം ലക്ഷ്യമിടുന്നവര്‍ 149 രൂപ ടാര്‍ഗറ്റ് വില നിശ്ചയിച്ച് ഓഎന്‍ജിസി സ്റ്റോക്ക് വാങ്ങാമെന്നാണ് സുമീത് ചാവന്‍ ഈ വാരമാദ്യം നിര്‍ദേശിച്ചത്. 129.80 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications