ഇന്നത്തെ പെട്രോൾ, ഡീസൽ വില; തുടർച്ചയായ ആറാം ദിവസവും വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഇന്ധന വിലയില്‍ തുടർച്ചയായ ആറാം ദിവസവും കുറവ് രേഖപ്പെടുത്തി. ആഗോള ക്രൂഡ് വില കുറഞ്ഞതിനെ തുടർന്നാണ് പെട്രോൾ ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ നിരക്ക് പരിഷ്കരണത്തെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ വില 16 മുതൽ 17 പൈസ വരെയും ഡീസൽ വില 20 മുതൽ 22 പൈസ വരെയുമാണ് കുറഞ്ഞത്.

തലസ്ഥാനങ്ങളിലെ വില

തലസ്ഥാനങ്ങളിലെ വില

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ നിരക്ക് 75.30 രൂപയും ഡീസൽ വില 69.81 രൂപയുമാണ്. നികുതി കുറവായതിനാൽ എല്ലാ മെട്രോ നഗരങ്ങളിലേക്കാളും ഡൽഹിയിൽ പെട്രോളിനും ഡീസലിനും വിലക്കുറവുണ്ട്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.16 പൈസ കുറഞ്ഞ് 71.94 രൂപയും ഡീസലിന്‍റെ വില 0.20 പൈസ കുറഞ്ഞ് 64.87 രൂപയുമാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ദേശീയ തലത്തിൽ പെട്രോൾ ലിറ്ററിന് 1.15 രൂപയും ഡീസലിന് 1.35 രൂപയും കുറഞ്ഞു.

പെട്രോളും ഡീസലും ഓൺലൈനിൽ ഓർഡർ ചെയ്യാം, ഉടൻ വീട്ടിലെത്തിക്കുംപെട്രോളും ഡീസലും ഓൺലൈനിൽ ഓർഡർ ചെയ്യാം, ഉടൻ വീട്ടിലെത്തിക്കും

വിവിധ നഗരങ്ങളിലെ വില

വിവിധ നഗരങ്ങളിലെ വില

കൊൽക്കത്തയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ലിറ്ററിന് യഥാക്രമം 74.58 രൂപയും (16 പൈസ കുറഞ്ഞു) 67.19 രൂപയുമാണ് (20 പൈസ കുറവ്). അതുപോലെ തന്നെ മുംബൈയിൽ പെട്രോൾ ലിറ്ററിന് 77.60 രൂപയാണ് നിരക്ക്. മുംബൈയിലെ ഡീസലിന്റെ ഇന്നത്തെ നിരക്ക് 67.98 രൂപയാണ്. ചെന്നൈയിലെ ഒരു ലിറ്റർ പെട്രോളിന് 74.73 രൂപയും ഡീസലിന് 68.50 രൂപയുമാണ് നിരക്ക്. നോയിഡയിലെ പെട്രോളിന്റെ വില 13 പൈസ കുറഞ്ഞ് ലിറ്ററിന് 75.15 രൂപയായി. ഡീസൽ ലിറ്ററിന് 65.16 രൂപയായി.

പുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകളിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിൽപുതിയ പെട്രോൾ പമ്പ് ഔട്ട്ലറ്റുകളിൽ നൂറിൽ അഞ്ചെണ്ണം ഇനി ഗ്രാമപ്രദേശങ്ങളിൽ

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ദൈനംദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. ക്രൂഡ് ഓയിൽ വില കുറച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രൂപ, 10 പൈസ വർധിച്ച് യുഎസ് ഡോളറിനെതിരെ 71.30 എന്ന നിലയിലെത്തി. ക്രൂഡ് ഓയിൽ വില കുറയുന്നത് പണപ്പെരുപ്പ രംഗത്ത് സർക്കാരിന് ആശ്വാസം നൽകുന്ന കാര്യമാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനാൽ ചില്ലറ പണപ്പെരുപ്പം നവംബറിൽ 5.54 ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 7.35 ശതമാനമായി കുത്തനെ ഉയർന്നു. പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (റിസർവ് ബാങ്ക്) സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ്

ബ്രെന്റ് ക്രൂഡ്

ചൊവ്വാഴ്ച, അന്താരാഷ്ട്ര എണ്ണ വിപണിയിൽ, ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം ഉയർന്നു. അന്താരാഷ്ട്ര ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 54.06 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 63 സെൻറ് ഉയർന്ന് 50.20 യുഎസ് ഡോളറിലെത്തി.

വണ്ടിയുള്ളവർക്ക് ആശ്വാസം; പെട്രോൾ, ഡീസൽ വില കുറയാൻ തുടങ്ങിവണ്ടിയുള്ളവർക്ക് ആശ്വാസം; പെട്രോൾ, ഡീസൽ വില കുറയാൻ തുടങ്ങി

English summary

Petrol Price In Kerala, Diesel Price In Kerala Feb 11 2020 | ഇന്നത്തെ പെട്രോൾ, ഡീസൽ വില; തുടർച്ചയായ ആറാം ദിവസവും വിലക്കുറവ്

Due to the decline in global crude prices, petrol and diesel prices have come down. Read in malayalam.
Story first published: Tuesday, February 11, 2020, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X