ക്രൂഡ് ഓയിൽ വിലയിൽ 5 ദിവസത്തിനുള്ളിൽ 11 ശതമാനം ഇടിവ്. 2020 ജനുവരി മുതലുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് ക്രൂഡ് ഓയിലിന്. ഇതിനെ തുടർന്ന് പെട്രോൾ, ഡീസൽ വില ലിറ്ററിന് 5 പൈസ വീതം കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ഇന്ധന നിരക്കിൽ മാറ്റമില്ലായിരുന്നു.
കേരളത്തിലെ പെട്രോൾ, ഡീസൽ വില
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 75.61 പൈസയും ഡീസലിനു 69.85 പൈസയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 73.92 പൈസയും ഡീസലിനു 68.26 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 74.45 പൈസയും ഡീസലിനു 68.78 പൈസയുമാണു ഇന്നത്തെ വില.
പ്രധാന നഗരങ്ങളിലെ വില
ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോൾ 71.96 രൂപയ്ക്കും ഡീസൽ 64.65 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 77.62 രൂയും ഡീസലിന് 67.75 രൂപയുമാണ് വില. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 74.41 രൂപയുെ ഡീസലിന് 66.84 രൂപയും നൽകണം. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 74.75 രൂപയും ഡീസലിന് 68.27 ഡോളറുമാണ് വില.
ഫെബ്രുവരി
ഫെബ്രുവരിയിൽ ഇന്ധന നിരക്കിൽ തുടർച്ചയായി ഇടിവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കായ പെട്രോളിന്റെയും ഡീസലിന്റെയും 15 ദിവസത്തെ ശരാശരി കണക്കിലെടുക്കുന്ന സങ്കീർണ്ണമായ ഒരു സൂത്രവാക്യത്തെ അടിസ്ഥാനമാക്കി, ഇന്ധന റീട്ടെയിലർമാർ എല്ലാ ദിവസവും രാവിലെ 6 മണിക്ക് വില പരിഷ്കരിക്കും. പെട്രോൾ ഇപ്പോൾ 5 മാസത്തെ താഴ്ന്ന നിലയിലും ഡീസൽ വില 7 മാസത്തെ താഴ്ന്ന നിലയിലുമാണെന്ന് ഇന്ധന വില ചാർട്ട് വ്യക്തമാക്കുന്നു.
ബ്രെൻറ് ക്രൂഡ് ഓയിൽ
അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രൂഡ് ഓയിൽ നിരക്ക് 2.77 ശതമാനം ഇടിഞ്ഞു. ബ്രെൻറ് ക്രൂഡ് 77 സെൻറ് അഥവാ 1.4 ശതമാനം ഇടിഞ്ഞ് ബാരലിന് 52.66 ഡോളറിലെത്തി. ആഗോള എണ്ണ ഡിമാൻഡ് വളർച്ച 10 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിക്കുന്നതെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
