സംസ്ഥാനത്ത് പെട്രോൾ -ഡീസൽ വിലയിൽ ഇന്ന് നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 22 പൈസ കുറഞ്ഞ് 77.152 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡീസൽ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഡീസലിനും 22 പൈസ കുറഞ്ഞതോടെ ലിറ്ററിന് 70.087 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില വ്യതിയാനത്തെ തുടർന്നാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.822 രൂപയിലും ഡീസൽ ലിറ്ററിന് 70.397 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 74.497 രൂപയും ഡീസൽ 69.063 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 74.824 രൂപയും ഡീസൽ ലിറ്ററിന് 69.387 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 72.45 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 65.43 രൂപയാണ് നിരക്ക്. മുംബൈയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 78.11 രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. ഡീസലിന് 68.57 രൂപയാണ് വില. നോയിഡയിൽ പെട്രോൾ ചില്ലറ വില 74.27 രൂപയായപ്പോൾ ഡീസൽ ലിറ്ററിന് 65.69 രൂപയ്ക്കാണ് വിൽക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് മുതൽ 12 വരെ പെട്രോളിന് 83 പൈസയും ഡീസലിന് 1.22 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ വിപണിയിൽ ബ്രെൻറ് ഫ്യൂച്ചേഴ്സ് 0.15 ശതമാനം ഇടിഞ്ഞ് ബാരലിന് 54.85 യുഎസ് ഡോളറിലെത്തി. പ്രതിദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications