തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിൽ വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 31 പൈസ കൂടി 74.92 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 28 പൈസ ഉയർന്ന് 68.98 രൂപയായി. കോഴിക്കോട് പെട്രോളിന് 40 പൈസ കൂടി 74.01 രൂപയും ഡീസലിന് 42 പൈസ ഉയർന്ന് 68.26 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 34 പൈസ ഉയർന്ന് 73.55 രൂപയും ഡീസലിന് 33 പൈസ ഉയർന്ന് 67.74 രൂപയാണ് ഇന്നത്തെ നിരക്ക്.
വില കൂടാൻ കാരണം
ഇന്ന് തുടർച്ചയായ നാലാം ദിവസമാണ് എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തിയിരിക്കുന്നത്. 82 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന നിരക്കുകൾ കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രതിദിനം മാറ്റാൻ തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 2.14 രൂപയും ഡീസലിന്റെ വില ലിറ്ററിന് 2.23 രൂപയും (ഡൽഹി നിരക്ക്) ഉയർന്നു. 'അൺലോക്ക് 1.0' പ്രകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുകയും ക്രൂഡ് ഓയിൽ വിപണി വീണ്ടെടുക്കുകയും ചെയ്തതോടെയാണ് ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.
പ്രമുഖ നഗരങ്ങളിലെ പെട്രോൾ വില
- ഡൽഹി- 73.40 രൂപ
- ഗുഡ്ഗാവ് - 72.86 രൂപ
- മുംബൈ - 80.40 രൂപ
- ചെന്നൈ - 77.43 രൂപ
- ഹൈദരാബാദ് - 76.20 രൂപ
- ബെംഗളൂരു - 75.77 രൂപ
- കൊച്ചി - 73.55 രൂപ
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില
- ഡൽഹി - 71.62 രൂപ
- ഗുഡ്ഗാവ് - 64.90 രൂപ
- മുംബൈ - 70.35 രൂപ
- ചെന്നൈ - 70.13 രൂപ
- ഹൈദരാബാദ് - 70 രൂപ
- ബെംഗളൂരു - 68.09 രൂപ
- കൊച്ചി - 67.74 രൂപ
എക്സൈസ് തീരുവ
മാർച്ച് മുതൽ കേന്ദ്ര സർക്കാർ രണ്ട് ഇന്ധനങ്ങളുടെയും എക്സൈസ് തീരുവ രണ്ടു തവണ ഉയർത്തി. മാർച്ച് 14 ന് പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതവും മെയ് 6 ന് പെട്രോളിന് നികുതി ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വർദ്ധിപ്പിച്ചിരുന്നു. എന്നിരുന്നാലും, ക്രൂഡ് ഓയിൽ നിരക്കിന്റെ വൻ ഇടിവ് നികുതി വർദ്ധനവ് നികത്തിയതിനാൽ ഇത് ചില്ലറ വിലയെ ബാധിച്ചില്ല.
ക്രൂഡ് ഓയിൽ വില
ഒഎംസികൾക്കുള്ള പെട്രോളിന്റെയും ഡീസലിന്റെയും വിലയും വിൽപ്പന വിലയും തമ്മിലുള്ള അന്തരം കഴിഞ്ഞയാഴ്ച ലിറ്ററിന് 4-5 രൂപ വരെ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ക്രൂഡ് ഓയിൽ നിരക്ക് ഒരു മാസത്തിനുള്ളിൽ ഏകദേശം ഇരട്ടിയായി. ഇന്നലെ ഒരു ശതമാനം നേട്ടമുണ്ടാക്കിയ ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ഇന്ന് രാവിലെ ബാരലിന് 41 ഡോളറിൽ താഴെയാണ് വ്യാപാരം നടത്തുന്നത്. ഗോൾഡ്മാൻ സാച്ച്സ് 2020 ലെ ബ്രെന്റിനായുള്ള പ്രവചനം ബാരലിന് 40.40 ഡോളറായി ഉയർത്തി. ഡിമാൻഡ് അനിശ്ചിതത്വംകാരണം വരും ആഴ്ചകളിൽ വില കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
