സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർദ്ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 64 പൈസ കൂടി 74.08 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 66 പൈസ ഉയർന്ന് 68.15 രൂപയായി. കോഴിക്കോട് പെട്രോളിന് 60 പൈസ കൂടി 73.08 രൂപയും ഡീസലിന് 56 പൈസ ഉയർന്ന് 67.30 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 64 പൈസ ഉയർന്ന് 72.68 രൂപയും ഡീസലിന് 64 പൈസ ഉയർന്ന് 66.87 രൂപയാണ് ഇന്നത്തെ നിരക്ക്.
വില വർദ്ധനവ്
തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ രാജ്യത്തുടനീളം വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ഞായറാഴ്ച 82 ദിവസത്തിന് ശേഷമാണ് വില പരിഷ്കരിച്ചത്. ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചതായി എണ്ണക്കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ബ്രെൻറ് ക്രൂഡ് ഓയിൽ വില 40 ഡോളറിന് മുകളിൽ എത്തുകയും ചെയ്തതോടെയാണ് പെട്രോളിന്റെയും ഡീസലിന്റെയും പ്രാദേശിക വില ഉയർന്നു തുടങ്ങിയത്.
മാർച്ച് 16 മുതൽ
അന്താരാഷ്ട്ര എണ്ണ വിപണിയിലെ കടുത്ത ഇടിവിനെ തുടർന്ന് മാർച്ച് 16 മുതൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തിയിരുന്നില്ല. എണ്ണ പൊതുമേഖലാ സ്ഥാപനങ്ങൾ എടിഎഫ്, എൽപിജി വിലകൾ മാത്രമാണ് പരിഷ്കരിച്ചിരുന്നുള്ളൂ.
പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 72.46 രൂപ നൽകണം. ഡീസലിന്റെ ചില്ലറ വിൽപ്പന വില 70.59 രൂപയാണ്. ഞായറാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 60 പൈസ കൂടുതലാണിത്. മുംബൈയിലെ പെട്രോളിന്റെയും ഡീസലിന്റെയും പ്രാദേശിക വില യഥാക്രമം 79.49 രൂപയായും ലിറ്ററിന് 69.37 രൂപയായും ഉയർന്നു. ഇന്ത്യൻ ഓയിൽ കോർപ്പ് വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 74.46 രൂപയും ഡീസലിന് ലിറ്ററിന് 66.71 രൂപയുമാണ് വില. ചെന്നൈയിൽ ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 76.60 രൂപയും 69.25 രൂപയുമാണ്. ബെംഗളൂരുവിൽ, ഒരു ലിറ്റർ പെട്രോളിന് 74.79 രൂപയും ഡീസലിന് 67.11 രൂപയുമാണ് ഇന്നത്തെ വില.
പ്രതിദിന വിലനിർണ്ണയം
വാഹന ഇന്ധനങ്ങളുടെ പ്രതിദിന വില പരിഷ്കരണം പുനരാരംഭിച്ചതായി ഒഎംസി എക്സിക്യൂട്ടീവ് അറിയിച്ചു. പ്രതിദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില ആഗോള അസംസ്കൃത വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. ബാങ്കുകളിൽ നിന്നുള്ള ഡോളർ ഡിമാൻഡും ക്രൂഡ് വില ഉയർച്ചയും കാരണം വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 75.58ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
