ക്രൂഡ് വില പകുതിയായി കുറഞ്ഞിട്ടും, പെട്രോളിനും ഡീസലിനും കുറഞ്ഞത് വെറും 6 രൂപ, ഇന്നത്തെ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2016 ന് ശേഷം ആദ്യമായി ബ്രെൻറ് ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 30 ഡോളറിൽ താഴെയായിട്ടും. പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ജനുവരിയിലെ ഉയർന്ന നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രൂഡ് ഓയിൽ നിരക്ക് ഇപ്പോൾ പകുതിയായി കുറഞ്ഞു, അതേസമയം ഇന്ത്യയിൽ ഇന്ധന നിരക്ക് ലിറ്ററിന് 6 രൂപ മാത്രമാണ് കുറഞ്ഞത്.

കുറവ് ഇങ്ങനെ

കുറവ് ഇങ്ങനെ

ജനുവരി 11 ന് ഡൽഹിയിൽ പെട്രോൾ 76 രൂപയ്ക്ക് മുകളിലായപ്പോൾ ഡീസൽ വില 69 രൂപ മറികടന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. എന്നാൽ അതിന് ശേഷം ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 6.42 രൂപയും ഡീസലിന് ലിറ്ററിന് 6.88 രൂപയും മാത്രമാണ് കുറഞ്ഞത്.

എക്സൈസ് തീരുവ

എക്സൈസ് തീരുവ

എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ ഉയർത്തിയില്ലെങ്കിൽ ക്രൂഡ് ഓയിൽ നിരക്കിൽ വൻ ഇടിവുണ്ടായതിനെ തുടർന്ന് പെട്രോൾ, ഡീസൽ വില ഇനിയും കുറയുമായിരുന്നു. ധനക്കമ്മി വർദ്ധിക്കുന്നതിനിടയിൽ, തീരുവ വർദ്ധനവ് മൂലം സർക്കാർ 39,000 കോടി രൂപയുടെ അധിക വരുമാനമാണ് ഇതുവഴി നേടുക.

കമ്പനികൾക്ക് ലാഭം

കമ്പനികൾക്ക് ലാഭം

എണ്ണയുടെ ആവശ്യത്തിൽ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിലെ നിരക്കുകൾ ഇന്ത്യയിലെ ഇന്ധന വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. എണ്ണ ബാരലിന് 30 ഡോളറിൽ താഴെയായപ്പോൾ, എണ്ണ വിപണന കമ്പനികൾ എണ്ണയുടെ വാങ്ങൽ വർദ്ധിപ്പിച്ച് ലാഭവും മാർജിനും വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.

ഇന്നത്തെ വില

ഇന്നത്തെ വില

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 73.001 രൂപയിലും ഡീസല്‍ ലിറ്ററിന് 67.196 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ലിറ്ററിന് 69.59 രൂപയും ഡീസലിന് ഇന്ന് ലിറ്ററിന് 62.29 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 75.30 രൂപയും ഡീസലിന് ലിറ്ററിന് 65.21 രൂപയുമാണ് നിരക്ക്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 72.28 രൂപ വില വരും. ഡീസലിന് ഇപ്പോൾ ലിറ്ററിന് 65.71 രൂപയാണ് വില. ബെംഗളൂരുവിൽ പെട്രോൾ വില ഇപ്പോൾ 71.97 രൂപയും ഡീസൽ വില 64.41 രൂപയുമാണ്.

English summary

Petrol Price In Kerala, Diesel Price In Kerala Mar 18 2020 | ക്രൂഡ് വില പകുതിയായി കുറഞ്ഞിട്ടും, പെട്രോളിനും ഡീസലിനും കുറഞ്ഞത് വെറും 6 രൂപ, ഇന്നത്തെ വില അറിയാം

For the first time since 2016, Brent crude oil prices have fallen below $ 30 a barrel. Petrol and diesel prices remain unchanged for the second consecutive day. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X