ക്രൂഡ് ഓയിൽ വിപണിയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഇടിവിനെ തുടർന്ന് ഇന്നും പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് ഇന്ന് ഒരു ലിറ്ററിന് 5 പൈസയും ഡീസലിന് 7 പൈസയുമാണ് ഡൽഹിയിൽ കുറഞ്ഞത്. ഇന്നത്തെ വില കുറയ്ക്കലിനെ തുടർന്ന് പെട്രോൾ വില ഇപ്പോൾ 8 മാസത്തെ താഴ്ന്ന നിലയിലും ഡീസൽ 9 മാസത്തെ താഴ്ന്ന നിലയിലുമാണ്.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ലിറ്ററിന് 71.49 രൂപയും ഡീസലിന് ലിറ്ററിന് 64.03 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില 73.59 രൂപയാണ്. ഡീസൽ വില 67.71 രൂപയും. മുംബൈയിൽ പെട്രോൾ ലിറ്ററിന് 77.13 രൂപയും ഡീസലിന് ലിറ്ററിന് 67.05 രൂപയുമാണ് നിരക്ക്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 74.23 രൂപ വിലവരും ഡീസലിന് ലിറ്ററിന് 67.57 രൂപയുമാണ് വില. ബെംഗളൂരുവിൽ പെട്രോൾ വില 73.89 രൂപയും ഡീസൽ വില 66.22 രൂപയുമാണ്. ഹൈദരാബാദിൽ പെട്രോളിന് 75.94 രൂപയും ഡീസലിന് 69.71 രൂപയുമാണ് ഈടാക്കുക.

ഇന്ധന ഉപഭോഗത്തിലെ മാന്ദ്യത്തിനുശേഷം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ഡീസൽ ഡിമാൻഡും 21 സാമ്പത്തിക വർഷം 2.8 ശതമാനം വർദ്ധിച്ച് 86.6 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് വെറും 0.9 ശതമാനം മാത്രമാണ്. പെട്രോൾ ആവശ്യം 8.4 ശതമാനമായി കുറഞ്ഞ് 33.43 ദശലക്ഷം ടണ്ണായി കുറയുമെന്ന് എണ്ണ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 4 ശതമാനത്തിലധികം ഉയർന്നതിന് ശേഷം ബ്രെൻറ് ക്രൂഡ് ബാരലിന് 1.26 ഡോളർ അഥവാ 2.4 ശതമാനം ഉയർന്ന് ഇന്ന് പുലർച്ചെ 53.16 ഡോളറിലെത്തി. കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് അസംസ്കൃത എണ്ണ ഈ വർഷം ജനുവരിയിൽ അതിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിന്ന് 20 ശതമാനത്തിലധികം കുറഞ്ഞു. സാമ്പത്തിക ഉത്തേജനത്തിന്റെയും ഉത്പാദന വെട്ടിക്കുറവിന്റെയും പ്രതീക്ഷകൾക്കിടയിലാണ് വെള്ളിയാഴ്ച മുതൽ ബ്രെന്റ് 7% ഉയർന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications