പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല, അറിയാം നിരക്കുകള്‍

തിരുവനന്തപുരം: വെള്ളിയാഴ്ച്ചയും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഒരു ലീറ്റര്‍ പെട്രോളിന് 1032.56 രൂപയും ഒരു ലീറ്റര്‍ ഡീസലിന് 95.53 രൂപയുമായി തിരുവനന്തപുരത്ത് ഇന്ധനവില തുടരുകയാണ്. കൊച്ചിയില്‍ പെട്രോളിന് 101.32 രൂപയും ഡീസലിന് 93.41 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടാകട്ടെ പെട്രോളിന് 101.74 രൂപയും ഡീസലിന് 93.85 രൂപയുമാണ് വില രേഖപ്പെടുത്തുന്നത്. ജൂണ്‍ 26 മുതലാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില 100 പിന്നിട്ടത്. ഓഗസ്റ്റ് 5 -ന് കോഴിക്കോടും 'സെഞ്ച്വറി' പട്ടികയില്‍ കയറിക്കൂടി.

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല, അറിയാം നിരക്കുകള്‍

ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലെ ചിത്രം പരിശോധിച്ചാല്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 101.34 രൂപയാണ് നിരക്ക്. ഡീസല്‍ നിരക്ക് 88.77 രൂപയും. മുംബൈയില്‍ പെട്രോള്‍ വില 107 രൂപയാണ് ഇപ്പോള്‍. ഡീസലിന് നിരക്ക് 96.33 രൂപയും. കൊല്‍ക്കത്തയില്‍ പെട്രോളിന് 101.72 രൂപയും ഡീസലിന് 91.84 രൂപയും വില രേഖപ്പെടുത്തുന്നുണ്ട്. ചെന്നൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 99 രൂപയാണ്. ഡീസലിന് വില 93 രൂപയും. സെപ്തംബര്‍ ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ അവസാനമായി പെട്രോള്‍, ഡീസല്‍ വില പുതുക്കിയത്. അന്ന് കേരളത്തില്‍ പെട്രോളിന് 13 പൈസയും ഡീസലിന് 15 കുറഞ്ഞിരുന്നു.

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് സംഭവിച്ചത് കാണാം. ഇതേസമയം, ഒരുഭാഗത്ത് വില കുതിച്ചുയരുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ പെട്രോള്‍ വില്‍പ്പന പതിവിലേറെ ഉണര്‍വോടെ മുന്നേറുകയാണ്. ഉപഭോഗം വിലയിരുത്തിയാല്‍ നടപ്പു സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയാണ് പെട്രോള്‍ കുറിക്കാനിരിക്കുന്നത്. കോവിഡ് ഭീതിയെത്തുടര്‍ന്ന് ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് പെട്രോള്‍ വില്‍പ്പന ഉയരാന്‍ കാരണമാകുന്നത്. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചതായി പഠനങ്ങള്‍ പറയുന്നു. നടപ്പു വര്‍ഷം ഇന്ത്യയുടെ പെട്രോള്‍ ഉപഭോഗം 14 ശതമാനത്തില്‍ നിന്നും 31.9 ശതമാനമായി വര്‍ധിക്കുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ പ്രവചിക്കുന്നത്.

ഇതേസമയം, രാജ്യത്ത് ഡീസല്‍ ഉപഭോഗം ഇപ്പോഴും താഴ്ന്ന് നില്‍ക്കുകയാണ്. ഡിമാന്‍ഡ് കുറവായതിനെ തുടര്‍ന്ന് രാജ്യത്തെ പല എണ്ണ സംസ്‌കരണശാലകളും ക്രൂഡ് ഓയില്‍ സംസ്‌കരണം വെട്ടിക്കുറച്ചിട്ടുണ്ട്. എണ്ണക്കമ്പനികളുടെ ഡീസല്‍ സംഭരണം ഏറെക്കുറെ ഉയര്‍ന്ന തോതില്‍ ഇപ്പോഴും തുടരുകയാണ്. വ്യവസായ മേഖല പൂര്‍ണമായും ഉണര്‍ന്നാല്‍ ഡീസല്‍ ഡിമാന്‍ഡ് പതിയെ കൂടുമെന്ന പ്രതീക്ഷയിലാണ് എണ്ണക്കമ്പനികള്‍. എന്നാല്‍ ഇതിനായി ഒരുപക്ഷെ നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദം വരെ കമ്പനികള്‍ക്ക് കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ദിവസം പാചക വാതക വില ഇന്ത്യയില്‍ വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 892 രൂപയും വാണിജ്യ സിലിണ്ടറിന് 1,692.50 രൂപയുമായി പുതിയ നിരക്ക്. പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഓഗസ്റ്റ് 15 -നും ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 25 രൂപ കമ്പനികള്‍ കൂട്ടിയിരുന്നു. എന്നാല്‍ അന്ന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 5 രൂപ കുറയുകയാണുണ്ടായത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും രൂപയുമായുള്ള ഡോളറിന്റെ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ത്യയില്‍ ഇന്ധനവില പുതുക്കുന്നത്. വെള്ളിയാഴ്ച്ച ബാരലിന് 72.99 ഡോളര്‍ നിരക്കിലാണ് ക്രൂഡ് ഓയില്‍ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച്ച ബാരലിന് 71.24 രൂപയായിരുന്നു നിരക്ക്. ഡോളര്‍ സൂചിക ദുര്‍ബലമായ സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച്ച നില ഒരല്‍പ്പം മെച്ചപ്പെടുത്തി. നിലവില്‍ ഡോളറിനെതിരെ 73.09 രൂപ എന്ന നിരക്കിലാണ് രൂപയുടെ നില്‍പ്പ്. ഇന്നലെ 73.06 എന്ന നിലയ്ക്കാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X