ഇന്ത്യയില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. ബുധനാഴ്ച്ച എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പുതുക്കിയ പശ്ചാത്തലത്തില്‍ രാജസ്താനില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് വില 100 രൂപ കടന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടിയത്. ഇതോടെ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.30 രൂപയായി. മുംബൈയില്‍ പെട്രോള്‍ വില 93 രൂപയോട് അടുത്തിട്ടുണ്ട്.
രാജസ്താനിലെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 93 രൂപ പിന്നിട്ടുകഴിഞ്ഞു. രാജസ്താനിലെ ശ്രീഗംഗാനഗറില്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 101 രൂപ രേഖപ്പെടുത്തി. സാധാരണ പെട്രോളിന് ഇവിടെ വില 98.40 രൂപയാണ്.
ഇന്ത്യയില്‍ ഇന്ധന നികുതി ഏറ്റവും കൂടുതല്‍ ചുമത്തുന്ന സംസ്ഥാനമാണ് രാജസ്താന്‍. സംസ്ഥാന നികുതിക്ക് പുറമെ പ്രാദേശിക വില്‍പ്പന നികുതിയും മൂല്യവര്‍ധിത നികുതിയും ചേരുമ്പോഴാണ് പെട്രോള്‍, ഡീസല്‍ വില നഗരങ്ങള്‍ തോറും വ്യത്യാസപ്പെടുന്നത്.
വ്യാഴാഴ്ച്ച കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 86.81 രൂപയാണ് വില (കണ്ണൂര്‍); ഡീസല്‍ ലിറ്ററിന് വില 81.02 രൂപയും. നികുതി മുന്‍നിര്‍ത്തി 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. മറ്റു പ്രധാന നഗരങ്ങളെടുത്താല്‍ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.25 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് യഥാക്രമം 88 രൂപയും 82.12 രൂപയുമായി കൂടി.
നിലവില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില കുതിച്ചുയരുകയാണ്. എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കുന്നത് തുടര്‍ന്നാല്‍ മിക്ക നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടക്കും. ഡീസല്‍ വിലയുടെ ചിത്രവും മറ്റൊന്നല്ല. രാജ്യത്തുടനീളം ഡീസല്‍ വിലയും കാര്യമായി വര്‍ധിക്കുകയാണ്. ദില്ലിയില്‍ ഡീസല്‍ ലിറ്ററിന് 76.23 രൂപയായി വില; മുംബൈയില്‍ 83 രൂപയും.
നിലവില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാജസ്താനിലാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ നിരക്ക് പ്രാബല്യത്തിലുള്ളത്. ജയ്പൂരില്‍ ഡീസല്‍ ലിറ്ററിന് 85.60 രൂപ വില രേഖപ്പെടുത്തി. ശ്രീഗംഗാനഗറില്‍ ഡീസല്‍ വില 90 രൂപയോട് അടുത്തുകഴിഞ്ഞു.
ഇന്ധനവിലയും നികുതിയും
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില ഉയരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ അനുദിനം ഇന്ധനവില പുതുക്കുന്നത്. ജനുവരി ആറിന് ശേഷം ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഓസി), ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്താന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ കമ്പനികള്‍ പ്രതിദിനം എണ്ണവില പുതുക്കുന്നുണ്ട്.
ഈ മാസം ഇതുവരെ പെട്രോളിന് 2.5 രൂപയും ഡീസലിന് 2.6 രൂപയും വിലവര്‍ധിച്ചു. നേരത്തെ, 2018 ഒക്ടോബര്‍ 4 -നായിരുന്നു ഇന്ത്യയില്‍ ഇന്ധനവില കത്തിക്കയറിയത്. അന്ന് വിലനിയന്ത്രിക്കാനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 1.50 രൂപയോളം കേന്ദ്രം വെട്ടിക്കുറയ്ക്കുകയുണ്ടായി. എന്നാല്‍ ഇത്തവണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നാണ് സൂചന. കൊവിഡ് ഭീഷണിയില്‍ സമ്പദ്ഘടന തളര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ വരുമാനം കൂട്ടാനുള്ള ആലോചനയിലാണ് കേന്ദ്രം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications