കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 3.31 രൂപയും ഡീസലിന്റെ ലിറ്ററിന് 3.42 രൂപയും ഉയർന്നു. സർക്കാർ എണ്ണ കമ്പനികൾ ഇന്ന് പെട്രോൾ വില ലിറ്ററിന് 57 പൈസയും ഡീസൽ വില 59 പൈസയും ഉയർത്തി. ക്രൂഡ് ഓയിൽ നിരക്ക് ബാരലിന് 40 ഡോളറിൽ താഴെ എത്തിയപ്പോൾ ഇന്ത്യയിൽ ഇന്ധന നിരക്ക് ഇപ്പോൾ നാലര മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
വില കൂടാൻ കാരണം
പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വർധനവിന് കാരണം കഴിഞ്ഞ മാസം എക്സൈസ് തീരുവ വർധിപ്പിച്ചതാണ്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എക്സൈസ് തീരുവ ഇനത്തിൽ വർദ്ധിപ്പിച്ചിരുന്നു. ക്രൂഡ് ഓയിൽ വില റെക്കോർഡ് താഴ്ന്ന നിലയിലായിരുന്നതിനാൽ വർദ്ധനവിന്റെ ആഘാതം ഉപയോക്താക്കൾക്ക് കൈമാറിയിരുന്നില്ല.
പ്രമുഖ നഗരങ്ങളിലെ പെട്രോൾ വില
- ഡൽഹി - 74.57 രൂപ
- ഗുഡ്ഗാവ് - 73.75 രൂപ
- മുംബൈ - 81.53 രൂപ
- ചെന്നൈ - 78.47 രൂപ
- ഹൈദരാബാദ് - 77.41 രൂപ
- ബെംഗളൂരു -76.98 രൂപ
- കൊച്ചി - 74.61 രൂപ
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില
- ഡൽഹി - 72.81 രൂപ
- ഗുഡ്ഗാവ് - 65.82 രൂപ
- മുംബൈ - 71.48 രൂപ
- ചെന്നൈ - 71.14 രൂപ
- ഹൈദരാബാദ് - 71.16 രൂപ
- ബെംഗളൂരു - 69.22 രൂപ
- കൊച്ചി - 68.76 രൂപ
വിലയിൽ അധികവും നികുതി
ക്രൂഡ് ഓയിൽ വിപണിയിലെ വിലയിടിവിനെ തുടർന്ന് ലോക്ക്ഡൌൺ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ഇന്ധന നിരക്ക് ഇടിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ നാലര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ഇന്ധന വില. മാർച്ച് മുതൽ കേന്ദ്ര സർക്കാർ രണ്ട് ഇന്ധനങ്ങളുടെയും എക്സൈസ് തീരുവ രണ്ടുതവണ വർദ്ധിപ്പിച്ചു. മിക്ക സംസ്ഥാന സർക്കാരുകളും സെസ് അല്ലെങ്കിൽ വാറ്റ് ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലയുടെ 70% ഇപ്പോൾ നികുതിയല്ലാതെ മറ്റൊന്നുമല്ല.
അന്താരാഷ്ട്ര എണ്ണ വില
സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ ഉയരാൻ തുടങ്ങിയതോടെ ഏപ്രിലിലെ വൻ ഇടിവിന് ശേഷം പെട്രോൾ, ഡീസൽ വിൽപ്പന യഥാക്രമം 81.8 ശതമാനവും 69.1 ശതമാനവും വർദ്ധിച്ചു. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ഇതുവരെ ഈ ആഴ്ചയിൽ 12 ശതമാനം ഇടിഞ്ഞു. ഇന്ന് 3 ശതമാനം ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില ബാരലിന് 37.40 ഡോളറിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
