കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വീണ്ടും കൂടി. കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 38 പൈസയുമാണ് വെള്ളിയാഴ്ച്ച വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ ലീറ്ററിന് 88.28 രൂപയും ഡീസല്‍ ലീറ്ററിന് 82.66 രൂപയുമായി പുതിയ നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില കൂടിയിട്ടുണ്ട്.
ദില്ലിയില്‍ 88.14 രൂപയാണ് പെട്രോള്‍ വില; ഡീസല്‍ വില 78.38 രൂപ. മുംബൈയില്‍ പെട്രോള്‍ ലീറ്റര്‍ വില 94.64 രൂപ തൊട്ടു. ഡീസലാകട്ടെ, ലീറ്ററിന് 85.32 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. ചെന്നൈയില്‍ പെട്രോളിന് 90.44 രൂപയും ഡീസലിന് 85.52 രൂപയുമാണ് നിരക്ക്.
ബെംഗളൂരുവില്‍ ഇന്ധവില പെട്രോളിന് 91.09 രൂപയും ഡീസലിന് 83.09 രൂപയുമായി ഉയര്‍ന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങള്‍ ചുമത്തുന്ന അധിക നികുതിയാണ് നിരക്കുകള്‍ വ്യത്യാസപ്പെടാന്‍ കാരണം.
എന്തായാലും പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ബുധനാഴ്ച്ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില വര്‍ധിച്ചതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണം. ഈ വര്‍ഷം ഇതുവരെ 15 തവണ രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്; പെട്രോളിന് 4.14 രൂപയും ഡീസലിന് 4.16 രൂപയും കൂടി.
ഏറ്റവുമൊടുവിലായി ഇന്ധനവിലയില്‍ സംഭവിച്ച വില പുതുക്കല്‍ പെട്രോള്‍, ഡീസല്‍ നിരക്ക് സര്‍വകാല റെക്കോര്‍ഡിലേക്ക് പിടിച്ചുയര്‍ത്തുകയാണ്. 2018 ഒക്ടോബര്‍ നാലിനായിരുന്നു ഈ വിലനിലവാരത്തിനടുത്ത് ഇന്ധനവില മുന്‍പ് എത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് ബാരലിന് വില 80 ഡോളറായിരുന്നുവെന്ന് പ്രത്യേകം ഓര്‍മിക്കണം.
ഇപ്പോള്‍ അസംസ്കൃത എണ്ണവില ബാരലിന് 58 ഡോളറാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നിരക്ക് കുത്തനെ നിലനിര്‍ത്തുന്നതാണ് പെട്രോള്‍, ഡീസല്‍ വില നിലവാരം കുറയാത്തതിന് കാരണം. അടുത്ത സാമ്പത്തിക വര്‍ഷം പെട്രോളിനും ഡീസലിനും കാര്‍ഷിക വികസന സെസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഡിസംബറില്‍ ലിറ്ററിന് 84 രൂപയെന്ന മുന്‍ റെക്കോര്‍ഡ് പെട്രോള്‍ തിരുത്തേണ്ടതായിരുന്നു. എന്നാല്‍ ഡിസംബര്‍ ഏഴിന് പെട്രോള്‍ നിരക്ക് 83.71 എന്ന വിലനിലവാരത്തില്‍ നിശ്ചലമായി. പിന്നീട് ആ മാസം എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നും വില പുതുക്കലുണ്ടായില്ല. ജനുവരി 6 തൊട്ടാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കാന്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കൂടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എണ്ണവില കൂട്ടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
