ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വീണ്ടും കൂടി. ബുധനാഴ്ച്ച പെട്രോള്‍ ലീറ്ററിന് 30 പൈസയും ഡീസല്‍ ലീറ്ററിന് 25 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം എണ്ണവില കൂടി. ദില്ലിയില്‍ സര്‍വകാല റെക്കോര്‍ഡിലാണ് പെട്രോള്‍ വില എത്തിയിരിക്കുന്നത്.
ലീറ്ററിന് 87.60 രൂപയാണ് രാജ്യതലസ്ഥാനത്തെ ഇന്നത്തെ പെട്രോള്‍ വില; ഡീസല്‍ ലീറ്ററിന് വില 77.73 രൂപയും. മുംബൈയില്‍ പെട്രോള്‍ ലീറ്റര്‍ വില 94.12 രൂപ തൊട്ടു. ഡീസലാകട്ടെ, ലീറ്ററിന് 84.63 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങള്‍ ചുമത്തുന്ന അധിക നികുതിയാണ് നിരക്കുകള്‍ വ്യത്യാസപ്പെടാന്‍ കാരണം.

എന്തായാലും പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ബുധനാഴ്ച്ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില വര്‍ധിച്ചതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണം. ഒരു വര്‍ഷത്തിലേറെയായി താഴ്ന്നുനിന്ന അസംസ്കൃത എണ്ണവില ബുധനാഴ്ച്ച കുതിച്ചുയര്‍ന്നു. ബാരലിന് 61 ഡോളറാണ് ഇപ്പോള്‍ എണ്ണവില. ആഗോളതലത്തില്‍ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് ഉയരുകയാണ്.
നിലവില്‍ പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയില്‍ 61 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ് കയ്യടക്കുന്നത്. ഡീസല്‍ വിലയില്‍ 56 ശതമാനവും നികുതി ഇനത്തില്‍ പോകുന്നു. ചൊവാഴ്ച്ചയും രാജ്യത്തെ ഇന്ധന നിരക്ക് 30 പൈസ വീതം കൂടിയിരുന്നു. ഈ വര്‍ഷം ഇതുവരെയുള്ള ചിത്രം പരിശോധിച്ചാല്‍ പെട്രോളിന് 3.89 രൂപയും ഡീസലിന് 3.86 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എണ്ണവില നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്ന് ഹിന്ദുസ്താന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് മേധാവി മുകേഷ് കുമാര്‍ സുരാന കഴിഞ്ഞയാഴ്ച്ച സൂചിപ്പിച്ചിരുന്നു. ചൊവാഴ്ച്ച ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ഫൈനാന്‍സ് ഡയറക്ടര്‍ എന്‍ വിജയഗോപാലും ഇക്കാര്യംതന്നെ ആവര്‍ത്തിക്കുകയുണ്ടായി.
സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഇന്ധന വിലവര്‍ധനവില്‍ നിന്നും രക്ഷ തേടാന്‍ സാധിക്കുകയുള്ളൂവെന്നാണ് എണ്ണക്കമ്പനികളുടെ പക്ഷണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ഇതുവരെ 18.01 രൂപയാണ് പെട്രോളിന് വില കൂടിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വിലയിടിഞ്ഞ സാഹചര്യത്തില്‍ നികുതി കൂട്ടി അധിക വരുമാനം കണ്ടെത്താനാണ് കേന്ദ്രം മുന്‍കയ്യെടുത്തത്. സമാനമായി ഡീസലിന് 15.44 രൂപയും മാര്‍ച്ചിന് ശേഷം വര്‍ധിച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications