ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പെട്രോള്‍,ഡീസല്‍ വില ഇന്ത്യ വര്‍ദ്ധിപ്പിക്കില്ല. രാജ്യത്തിന് ആവശ്യത്തിന് കരുതല്‍ ശേഖരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

ഇസ്രായേല്‍-അമേരിക്കന്‍ സഖ്യകക്ഷികളോടേറ്റുമുട്ടുന്ന ഇറാന്, ഈ കപ്പല്‍ മാര്‍ഗ്ഗം അടച്ചു. ഇതോടെ ഇന്ത്യപോലുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് അസംസ്കൃത എണ്ണ ലഭ്യമാകാതെയായി. ആഭ്യന്തര എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് ആശ്രയിക്കാതെ, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള ഇറക്കുമതി 10% വര്‍ദ്ധിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.. അതേസമയം പാചക വാതകത്തിന് (എല്‍പിജി) കേന്ദ്രസര്‍ക്കാര്‍ വിലവര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന് 60 രൂപയും വാണിജ്യാവശ്യത്തിനുള്ളതിന് 114-115 രൂപയുമാണ് വര്‍ദ്ധിക്കുക.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഹോര്‍മുസിന്റെ പങ്ക്
ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം പകുതിയും, ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (LNG)യും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG)യും ഉള്‍പ്പെടുന്ന വലിയൊരു വിഹിതവും ഹോര്‍മുസ് വഴിയാണ്. 2025-ല്‍ ഇന്ത്യ ഏകദേശം 25 മില്യണ്‍ ടണ്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്തു. ഇതില്‍ 14 മില്യണ്‍ ടണ്ണും ഹോര്‍മുസ് വഴിയാണ് വന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചു
സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ ഏകദേശം 60 ശതമാനം ഹോര്‍മുസ് ഇതര മാര്‍ഗങ്ങളിലൂടെയാണ്.ഇപ്പോള്‍ ഇത് 70 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
എനര്‍ജി സ്റ്റോക്ക് മെച്ചപ്പെടുന്നു
ഇന്ത്യയുടെ എനര്‍ജി സ്റ്റോക്ക് നില മെച്ചപ്പെട്ടുവരുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.ഒരു ഘട്ടത്തില്‍ എല്‍പിജി സ്റ്റോക്ക് സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ഹോര്‍മുസ് പാത വീണ്ടും തുറന്നാല്‍ വിതരണം പുനരാരംഭിക്കാമെന്ന് ഖത്തര്‍ ഉറപ്പ് നല്കി. ഇതോടെ ഈ ആശങ്കയ്ക്ക് പരിഹാരമായി.
കൂടാതെ എല്‍എന്‍ജി സ്്റ്റോക്കും മതിയായ അളവിലുണ്ട്. മറ്റ് പല രാജ്യങ്ങളും എല്‍എന്‍ജി വിതരണം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പശ്ചാത്തലം
ഹോര്‍മുസ് കപ്പല്‍ പാത വഴിയാണ് ലോകത്തെ പെട്രോളിയം ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്നത്.
ഫെബ്രുവരി 28-ന് യുഎസ്, ഇസ്രായേല്‍ രാഷ്ട്രങ്ങള്‍ ഇറാനില്‍ സൈനികാക്രമണം നടത്തുകയും തുടര്‍ന്ന്,ഇറാന് ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായ അല്ഖമേനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications