ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. ശനിയാഴ്ച്ച എണ്ണവില കൂട്ടാനുള്ള കമ്പനികളുടെ തീരുമാനം മുന്‍നിര്‍ത്തി പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെല്ലാം പെട്രോള്‍ വില ലിറ്ററിന് 22 പൈസ മുതല്‍ 25 പൈസ വരെ വര്‍ധനവ് കണ്ടു. ഡീസല്‍ വിലയുടെ കാര്യത്തിലും ചിത്രമിതുതന്നെ.
24 പൈസ മുതല്‍ 26 പൈസ വരെയാണ് ഡീസല്‍ ലിറ്ററിന് വില കൂടിയത്. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ പെട്രോള്‍ വില ലിറ്ററിന് 85.70 രൂപ രേഖപ്പെടുത്തി; പഴയ വില ലിറ്ററിന് 85.45 രൂപ. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് വില 92.28 രൂപയാണ് ഇപ്പോള്‍. വെള്ളിയാഴ്ച്ചത്തെ വില 92.04 രൂപ.
ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലും പെട്രോളിന് വില കൂടിയത് കാണാം. ചെന്നൈയില്‍ 88.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില; കൊല്‍ക്കത്തയില്‍ 87.11 രൂപയും. യഥാക്രമം 22 പൈസയും 24 പൈസയുമാണ് ചെന്നൈയിലും കൊല്‍ക്കത്തയിലും വിലവര്‍ധിച്ചത്.
ഡീസലിന്റെ കാര്യമെടുത്താല്‍ മുംബൈയില്‍ 26 പൈസയാണ് ഡീസല്‍ ലിറ്ററിന് ശനിയാഴ്ച്ച കൂടിയത്. പ്രതിലിറ്ററിന് 82.66 രൂപ മുംബൈയില്‍ ഡീസല്‍ വില രേഖപ്പെടുത്തുന്നു. ദില്ലിയില്‍ 25 പൈസ കൂടി 75.88 രൂപയിലാണ് ഡീസല്‍ വില ശനിയാഴ്ച്ച എത്തിയത്. ചെന്നൈയില്‍ 24 പൈസ വര്‍ധിച്ച് 81.14 രൂപയും കൊല്‍ക്കത്തയില്‍ 25 പൈസ വര്‍ധിച്ച് 79.48 രൂപയും ഡീസല്‍ വില കുറിച്ചു.
രാജ്യാന്തര എണ്ണ വിപണിയില്‍ ക്രൂഡ് വില ഒരു ശതമാനത്തിലേറെ താഴ്ന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഗണ്യമായി ഉയരുന്നതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. നിലവില്‍ ബാരലിന് 55 ഡോളറാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില. ഉത്പാദനം കുറയ്ക്കാനുള്ള സൗദിയുടെ തീരുമാനം മുന്‍നിര്‍ത്തി കഴിഞ്ഞ ഒരാഴ്ച്ചക്കാലം എണ്ണവില വലിയ ചാഞ്ചാട്ടമില്ലാതെ തുടരുകയാണ്.
ശനിയാഴ്ച്ചത്തേതും കൂട്ടി ഈ വാരം നാലാം തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്. തിങ്കളാഴ്ച്ചയും ചൊവാഴ്ച്ചയും 25 പൈസ വീതം വില വര്‍ധിക്കുകയുണ്ടായി. ശനിയാഴ്ച്ച കമ്പനികള്‍ വീണ്ടും വില പുതുക്കിയതോടെ പമ്പുകളില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 1.99 രൂപയും 2.01 രൂപയും വില കൂടി.
നേരത്തെ, ഒക്ടോബര്‍ നാലിനായിരുന്നു രാജ്യത്ത് എണ്ണവില ഇത്രയേറെ ഉയര്‍ച്ച രേഖപ്പെടുത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില ബാരലിന് 80 ഡോളറായിരുന്നു. പെട്രോളിനും ഡീസലിനും മുകളിലുള്ള കേന്ദ്ര നികുതിയാണ് ഇന്ധനവില ഇത്രയേറെ ഉയരാന്‍ ഇപ്പോഴുള്ള കാരണം. വരുംദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടുമെന്ന സൂചന എണ്ണക്കമ്പനികള്‍ നല്‍കിയിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications