തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93.04 രൂപ തൊട്ടു. ഡീസല്‍ വില 87.60 രൂപ. കൊച്ചിയിലും സമാനമായി വില വര്‍ധിച്ചിട്ടുണ്ട്. ലീറ്ററിന് 91.48 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വില 86.11 രൂപ. ഫെബ്രുവരിയില്‍ മാത്രം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് സംസ്ഥാനത്ത് വര്‍ധിച്ചത്.

രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ഇന്ധനവില കുതിക്കുകയാണ്. ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 90.93 രൂപയായി. ഡീസലിന് വില 81.32 രൂപ. മുംബൈയില്‍ പെട്രോള്‍ വില 97.34 രൂപയാണ് രേഖപ്പെടുത്തുന്നത്. ഒരു ലീറ്റര്‍ ഡീസലിന് വില 88.44 രൂപയും. നിലവില്‍ രണ്ടു ഇന്ത്യന്‍ നഗരങ്ങളിലാണ് പെട്രോള്‍ വില 100 കടന്നിരിക്കുന്നത്. രാജസ്താനിലെ ശ്രീ ഗംഗാനഗറില്‍ പെട്രോള്‍ വില 101.59 രൂപ രേഖപ്പെടുത്തുന്നു. ഡീസലിന് 93.61 രൂപയാണ് ഇവിടെ നിരക്ക്. മധ്യപ്രദേശിലെ അനുപൂറില് പെട്രോളിന് 101.34 രൂപയും ഡീസലിന് 91.81 രൂപയുമായി.
കേന്ദ്രത്തിന് പുറമെ സംസ്ഥാനങ്ങളും ഈടാക്കുന്ന നികുതി നിരക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില രാജ്യത്തുടനീളം വ്യത്യാസപ്പെടുന്നത്. നിലവില്‍ രാജസ്താനാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യന്‍ സംസ്ഥാനം. രാജസ്താന്‍ കഴിഞ്ഞാല്‍ മധ്യപ്രദേശും സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യവര്‍ധിത നികുതി ഈടാക്കുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയും രൂപയുടെ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പുനഃപരിശോധിക്കുന്നത്. ആഗോള വിപണിയില്‍ ബുധനാഴ്ച്ച രാവിലെ എണ്ണവില ഇടിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ദക്ഷിണ സംസ്ഥാനങ്ങള്‍ അതിശൈത്യത്തോടെ പോരാടുന്ന സാഹചര്യത്തില്‍ യുഎസ് ക്രൂഡിന് ഡിമാന്‍ഡ് കുത്തനെ കുറഞ്ഞു.
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 55 സെന്റ് കുറഞ്ഞ് ബാരലിന് 61.12 ഡോളറിലെത്തി (0.9 ശതമാനം തകര്‍ച്ച). ചൊവാഴ്ച്ചയും യുഎസ് ക്രൂഡിന് 3 സെന്റ് ഇടിഞ്ഞിരുന്നു. ബ്രെന്‍ഡ് ക്രൂഡിന് 38 സെന്റാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ബാരലിന് 64.99 ഡോളറായി ബ്രെന്‍ഡ് ക്രൂഡിനത്തിന് വില.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
