ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 53 പൈസയും ഡീസലിന് 64 പൈസയും ഉയർത്തി. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്രോൾ, ഡീസൽ വില ഉയരുന്നത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 77.81 രൂപയായി ഉയർന്നപ്പോൾ ഡീസൽ നിരക്ക് ലിറ്ററിന് 76.43 രൂപയായി ഉയർന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്സൈറ്റ് വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് അനുസരിച്ച് ഓരോ സംസ്ഥാനത്തിലെയും നിരക്കുകൾ വ്യത്യസ്തമാണ്.
കേരളത്തിലെ ഇന്ധനവില
പന്ത്രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിൽ പെട്രോളിന് 6 രൂപ 56 പൈസയാണ് കൂട്ടിയത്. ഡീസലിന് വർധിച്ചത് 6 രൂപ 66 പൈസയുമാണ്. ഇന്നലത്തെ വിലയിൽ നിന്നും 53 പൈസ വര്‍ധിച്ച് 79.53 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് പെട്രോള്‍ വിൽപ്പന നടക്കുന്നത്. ഡീസലിന് 60 പൈസ വർധിച്ച് 73.83 രൂപയാണ് ഇന്നത്തെ നിരക്ക്.
വിവിധ ജില്ലകളിലെ വില
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 23 പൈസ കൂടി 79.08 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 23 പൈസ ഉയർന്ന് 73.25 രൂപയായി. കോഴിക്കോട് പെട്രോളിന് 31 പൈസ കൂടി 78.20 രൂപയും ഡീസലിന് 34 പൈസ ഉയർന്ന് 72.55 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 26 പൈസ ഉയർന്ന് 77.65 രൂപയും ഡീസലിന് 28 പൈസ ഉയർന്ന് 71.96 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വില വർദ്ധനവ് ഇങ്ങനെ
കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ പെട്രോൾ വില ലിറ്ററിന് 6.55 രൂപയും ഡീസലിന് ലിറ്ററിന് 7.04 രൂപയും ഉയർന്നു. 82 ദിവസത്തെ ഇടവേളയ്ക്ക് ശേഷം എണ്ണക്കമ്പനികൾ ജൂൺ 7 മുതലാണ് വില പരിഷ്കരിക്കാൻ തുടങ്ങിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ പോലുള്ളവ ദിവസേന അവലോകനം ചെയ്യുകയും രാവിലെ 6 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്യും.
ആഗോള എണ്ണവില
മാർച്ചിനുശേഷം ആദ്യമായി യുഎസ് ഡിസ്റ്റിലേറ്റ് സ്റ്റോക്ക്പൈലുകളുടെ ഇടിവിനെ തുടർന്ന് ആഗോള എണ്ണവില ഇടിഞ്ഞു. യുഎസ് ക്രൂഡ് ഉൽപാദനത്തിൽ ഗണ്യമായ ഇടിവ് ഇന്ധന ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications