തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വില വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്റര്‍ വില 92.81 രൂപയായി. ഡീസല്‍ നിരക്ക് 87.38 രൂപയും. കൊച്ചിയില്‍ 91.20 രൂപയാണ് ഒരു ലീറ്റര്‍ പെട്രോളിന് വില. ഡീസല്‍ നിരക്ക് 85.86 രൂപ.
രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും ഇന്ധനവില വര്‍ധിച്ചിട്ടുണ്ട്. തലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയും കൂടി. ഈ പശ്ചാത്തലത്തില്‍ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 90.83 രൂപയാണ് നിരക്ക്. ഒരു ലീറ്റര്‍ ഡീസലിന് 81.32 രൂപയും.
മുംബൈയില്‍ ചിത്രം കുറച്ചുകൂടി രൂക്ഷമാണ്. 37 പൈസ പെട്രോളിനും 38 പൈസ ഡീസലിനും നഗരത്തില്‍ കൂടി. ഇതോടെ 97.34 രൂപയായി മുംബൈയില്‍ പെട്രോള്‍ വില. ഡീസല്‍ വില 88.44 രൂപയും.
ബെംഗളൂരുവില്‍ പെട്രോളിന് 93.98 രൂപയും ഡീസലിന് 86.21 രൂപയുമാണ് ചൊവാഴ്ച്ച നിരക്ക്. ഇതേസമയം, ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുന്ന പശ്ചാത്തലത്തില്‍ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, രാജസ്താന്‍, അസം, മേഘാലയ സര്‍ക്കാരുകളാണ് ഇന്ധനനികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്.
രാജസ്താനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ധിത നികുതി ചുരുക്കി. പെട്രോള്‍ ലീറ്ററിന് 38 പൈസയും ഡീസല്‍ ലീറ്ററിന് 36 പൈസയും വീതമാണ് രാജസ്താന്‍ സര്‍ക്കാര്‍ നികുതി കുറച്ചത്. എങ്കിലും ഗംഗാനഗര്‍, ഹനുമാന്‍ഗര്‍ ജില്ലകളില്‍ പെട്രോള്‍ വില ഇപ്പോഴും 100 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്.
പെട്രോളിനും ഡീസലിനും ലീറ്ററിന് 1 രൂപ വീതം നികുതി കുറയ്ക്കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമും പെട്രോള്‍, ഡീസല്‍ നികുതി വെട്ടിച്ചുരുക്കി. ഇതോടെ ഇന്ധനവില 5 രൂപയോളമാണ് സംസ്ഥാനത്ത് കുറഞ്ഞത്.
മേഘാലയ സര്‍ക്കാരാണ് ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ചത്. പെട്രോളിന് 20 ശതമാനവും ഡീസലിന് 31.62 ശതമാനവും മൂല്യവര്‍ധിത നികുതി മേഘാലയ കുറച്ചു.
ഈ പശ്ചാത്തലത്തില്‍ പെട്രോള്‍ ലീറ്റിന് 7.4 രൂപയും ഡീസല്‍ ലീറ്ററിന് 7.1 രൂപയും സംസ്ഥാനത്ത് കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നതും ഡോളര്‍ ശക്തി പ്രാപിക്കുന്നതുമാണ് ഇന്ത്യയില്‍ ഇന്ധനവില കൂടാനുള്ള പ്രധാന കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
