ഇന്ത്യയിൽ കഴിഞ്ഞ രണ്ട് മാസമായി പെട്രോൾ വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2018 ൽ മുംബൈയിൽ ലിറ്ററിന് 91.39 രൂപയും ന്യൂഡൽഹിയിൽ 84.06 രൂപയും ഉയർന്നതാണ് സാധാരണ ഇന്ത്യൻ ഉപഭോക്താവിനെ സംബന്ധിച്ച എക്കാലത്തെയും ഉയർന്ന വില. ഈ വിലയ്ക്ക് അടുത്തു വരെ എത്തി നിൽക്കുകയാണ് ഇന്നത്തെ പെട്രോൾ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്താൻ പെട്രോൾ വിലയ്ക്ക് ഒരു രൂപയുടെ കുറവ് മാത്രമാണുള്ളത്.
പെട്രോൾ വില
മുംബൈയിൽ ഇന്ന് പെട്രോൾ 90.30 രൂപയ്ക്കും ന്യൂഡൽഹിയിൽ 83.71 രൂപയ്ക്കുമാണ് വിറ്റത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ, പെട്രോൾ വില 14 തവണ പരിഷ്കരിച്ചു. 2.8% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച്, വിജയകരമായ വാക്സിൻ പരീക്ഷണമാണ് എണ്ണയുടെ വില ഉയരാൻ പ്രധാന കാരണം.
2018 ൽ സംഭവിച്ചത് എന്ത്?
2018 നും 2020 നും ഇടയിലുള്ള നിർണായക വ്യത്യാസം കൊറോണ വൈറസ് മഹാമാരി കാരണം വീട്ടിൽ ഇരുന്ന ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം ഉയർന്നു എന്നതാണ്. 2018 ൽ, ദേശീയ പൊതുതെരഞ്ഞെടുപ്പ് ഒരു കോണിലുണ്ടായിരുന്നിട്ടും ഇന്ധനവിലയിലുണ്ടായ വർധനവ് ദൈനംദിന ജീവിതത്തെ ബാധിച്ചു. ഇന്ധന വില വർദ്ധനവിൽ ജനങ്ങൾ സന്തുഷ്ടരല്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി. ഇതിനെ തുടർന്ന് അർദ്ധരാത്രിയിൽ ചില അടിയന്തര യോഗം നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചു. മെയ് 30 ന് ഇന്ധനവില 1 പൈസ കുറച്ചതാണ് കൂടുതൽ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയത്.
തിരഞ്ഞെടുപ്പും ഇന്ധന വിലയും
മുമ്പത്തെപ്പോലെ തന്നെ ഇത്തവണയും തിരഞ്ഞെടുപ്പ് തീരുമാനിച്ച ദിവസങ്ങളിൽ ഇന്ധനവിലയിൽ മാറ്റമില്ലായിരുന്നു. 2018 ൽ ഇത് കർണാടക നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. 2020 ൽ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഇന്ധന വിലയിൽ മാറ്റമില്ലാതിരുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് 19 ദിവസം ഇന്ധന വിലയിൽ മാറ്റമില്ലായിരുന്നു.
എണ്ണ ഇറക്കുമതി
അസംസ്കൃത എണ്ണയുടെ 80 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നതാണ് ഇപ്പോഴുമുള്ള മറ്റൊരു പ്രശ്നം. ഇന്ത്യയിൽ ആവശ്യമായ എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യയിൽ നിന്നാണ് - പ്രത്യേകിച്ച് ഇറാഖിൽ നിന്ന്. ഉയർന്ന ഇന്ധന വില ഗതാഗതച്ചെലവിനെ ബാധിക്കും. ഇത് പണപ്പെരുപ്പം വർദ്ധിപ്പിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications