കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കണക്കിന് പോയാല്‍ വിലവര്‍ദ്ധന റെക്കോര്‍ഡ് മറികടക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ കടന്നു എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ഡീസലിന് 79 രൂപയും കവിഞ്ഞു. ഇന്ധന വില വരും ദിവസങ്ങളില്‍ ഇനിയും ഉയരാനാണ് സാധ്യത. വിശദാംശങ്ങള്‍ പരിശോധിക്കാം
കേരളത്തില്‍
കേരളത്തില്‍ കഴിഞ്ഞ ദിവസം 84.94 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇന്ന് അത് 19 പൈസ വര്‍ദ്ധിച്ച് 85.13 രൂപയായി. രണ്ട് വര്‍ഷത്തിനിടെയുള്ള കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണിത്.
ഡീസലിന് കേരളത്തില്‍ ഒരു ദിവസം കൊണ്ട് 27 പൈസയാണ് കൂടിയത്. ഇന്നത്തെ വില 79.04 രൂപയാണ്.
ദില്ലിയിലെ റെക്കോര്‍ഡ് വില
തലസ്ഥാന നഗരമായ ദില്ലിയിലും പെട്രോള്‍ വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് പെട്രോളിന് ദില്ലിയില്‍- ലിറ്ററിന് 83.41 രൂപ. ഡീസല്‍ വില 73.61 രൂപയും എത്തി. ദില്ലിയില്‍ പെട്രോള്‍ വില 28 പൈസയും ഡീസല്‍ വില 29 പൈസയും ആണ് കൂടിയത്.
90 കടന്ന് മുംബൈ
മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. 90.05 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 80 രൂപയും കവിഞ്ഞു. ഇന്നത്തെ ഡീസല്‍ വില 80.23 രൂപയാണ്. എന്തായാലും രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
രണ്ട് മാസത്തെ ഇടവേള
സെപ്തംബര്‍ 22 മുതല്‍ നവംബര്‍ 20 വരെ പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒക്ടോബര്‍ 2 മുതല്‍ ഡീസല്‍ വിലയിലും. എന്നാല്‍ അതിന് ശേഷം ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ചെറിയ തുകയാണ് കൂടുന്നതെങ്കിലും ദിവസങ്ങള്‍ കൊണ്ട് അത് വലിയ തുകയായി മാറുകയാണ്.
എണ്ണവിപണി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ അസംസ്കൃത എണ്ണവിപണി ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍ ആണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കൂടിക്കൊണ്ടിരിക്കുകയും ആണ്. അത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.
ഇനിയും കൂടും
അസംസ്കൃത എണ്ണവില കൂടുന്നതിന് അനുസരിച്ച് ഇന്ത്യയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കൂടുമെന്ന് ഉറപ്പാണ്. അസംസ്കൃത എണ്ണവില കുറഞ്ഞതിന് അനുസരിച്ച് ഇന്ത്യയില്‍ ഇന്ധനവില കുറഞ്ഞിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ ഇന്ധന വില കൂടി കൂടിയാല്‍ അത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക എന്ന് ഉറപ്പാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
