തിരുവനന്തപുരം: ഇന്ത്യയില്‍ ഇന്ധനവില വീണ്ടും കൂട്ടി. ശനിയാഴ്ച്ച പെട്രോളിന് 30 പൈസയാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 103.95 രൂപയായി വില. കൊച്ചിയില്‍ 102.06 രൂപയും കോഴിക്കോട്ട് 102.26 രൂപയുമാണ് പെട്രോള്‍ വില രേഖപ്പെടുത്തുന്നത്. ഇന്ന് ഡീസല്‍ വില മാറിയിട്ടില്ല. ഡീസല്‍ വില തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയും കോഴിക്കോട്ട് 95.03 രൂപയുമായി തുടരുന്നു. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില പുതുക്കുന്നത്.

എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും സംഘടനയായ ഒപെക് പ്ലസിലെ തര്‍ക്കം അസംസ്കൃത എണ്ണവിലയെ ഗൗരവമായി സ്വാധീനിക്കുകയാണ്. ഒപെക് പ്ലസ് പ്രതിനിധികള്‍ തമ്മിലെ ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഇതിന് വലിയ വില കൊടുക്കുന്നതും. എന്തായാലും നിരക്ക് ഇന്നും പുതുക്കിയതോടെ മെട്രോ നഗരങ്ങളില്‍ പെട്രോള്‍ വില റെക്കോര്‍ഡുകള്‍ ഭേദിച്ചു.
മുംബൈയില്‍ പെട്രോളിന് വില 107.83 രൂപയായി. ദില്ലിയില്‍ 102 രൂപയ്ക്ക് സമീപത്താണ് പെട്രോള്‍ വിലനിലവാരം എത്തിയിരിക്കുന്നത്. ഒരു ലീറ്റര്‍ പെട്രോളിന് 101.84 രൂപയാണ് രാജ്യതലസ്ഥാനത്ത് നിരക്ക്. ചെന്നൈയില്‍ പെട്രോള്‍ വില 102.49 രൂപ തൊട്ടു. കൊല്‍ക്കത്തയില്‍ പെട്രോളിന് 102.49 രൂപ വില കുറിക്കുന്നുണ്ട്. ഐടി നഗരമായ ബെംഗളൂരുവിലും സ്ഥിതി ഭയാനകമാണ്. ശനിയാഴ്ച്ച ബെംഗളൂരുവില്‍ പെട്രോളിന് 31 പൈസയാണ് വര്‍ധിച്ചത്. ഇതോടെ നഗരത്തില്‍ പെട്രോള്‍ വില 105.25 രൂപയായി.
ഡീസല്‍ വിലയില്‍ മാറ്റമില്ലെങ്കിലും രാജ്യത്ത് പലയിടത്തും ഡീസല്‍ സെഞ്ച്വറി തികയ്ക്കാന്‍ കാത്തുനില്‍ക്കുകയാണ്. മുംബൈയില്‍ 97.45 രൂപയും ചെന്നൈയില്‍ 94.39 രൂപയും ദില്ലിയില്‍ 89.87 രൂപയും കൊല്‍ക്കത്തയില്‍ 93.02 രൂപയും ബെംഗളൂരുവില്‍ 95.26 രൂപയുമാണ് ഡീസല്‍ നിരക്ക്. മൂല്യവര്‍ധിത നികുതി, ചരക്ക് കൂലി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില സംസ്ഥാനങ്ങളില്‍ വ്യത്യസ്തപ്പെടുന്നത്.
നിലവില്‍ പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പട്ടികയില്‍ മുന്നിലുണ്ട്. കേരളം കൂടാതെ രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്നാട്, ബീഹാര്‍, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി എന്നിവടങ്ങളിലും പെട്രോള്‍ വില 100 പിന്നിട്ടത് കാണാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications