ദേശീയ തലസ്ഥാനത്ത് ജനുവരി 18 തിങ്കളാഴ്ച പെട്രോൾ വില 25 പൈസ വർദ്ധിച്ചു. ഡൽഹിയിൽ പെട്രോളിന്റെ വില 25 പൈസ വർധിച്ച് ലിറ്ററിന് 84.70 രൂപയിൽ നിന്ന് ലിറ്ററിന് 84.95 രൂപയായാണ് ഉയർന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ഡീസൽ വില ലിറ്ററിന് 74.88 രൂപയിൽ നിന്ന് 75.13 രൂപയായി ഉയർന്നു.
അതേസമയം, മുംബൈയിൽ പുതുക്കിയ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 91.56 രൂപയും ലിറ്ററിന് 81.87 രൂപയുമാണ്. നിലവിലെ പെട്രോൾ നിരക്ക് ദേശീയ തലസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. അതേസമയം ഡീസൽ വില മുംബൈയിൽ റെക്കോർഡ് ഉയരത്തിലാണ്. കേരളത്തിലും പെട്രോൾ വില സർവകാല റെക്കോർഡിലാണ്. ലിറ്ററിന് 87.40 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് 87.39 രൂപ വരെയെത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ 50 പൈസയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡീസൽ വില ലിറ്ററിന് 80.19 രൂപയാണ്.

ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര ഇന്ധനത്തിന്റെ വില ആഗോള മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ച് ദിവസവും മാറ്റും. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം ഇന്ധന വില രാജ്യത്ത് ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.
ജനുവരി 15 വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപ മൂന്ന് പൈസ ഇടിഞ്ഞ് 73.07ൽ എത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ 1.51 ശതമാനം ഇടിഞ്ഞ് 55.57 ഡോളറിലെത്തി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications