പെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്റർ 85 രൂപ മറികടന്നു. തുടർച്ചയായ രണ്ടാം ദിവസവും നിരക്ക് ഉയർത്തിയതോടെ ഡീസൽ വിലയും റെക്കോർഡ് ഉയരത്തിലെത്തി. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം ഇന്ന് പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 25 പൈസ വീതം ഉയർത്തി.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 85.20 രൂപയിലും മുംബൈയിൽ വില 91.80 രൂപയിലും എത്തി. ഡീസൽ നിരക്ക് ദേശീയ തലസ്ഥാനത്ത് ലിറ്ററിന് 75.38 രൂപയായി ഉയർന്നു. മുംബൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 82.13 രൂപയിലെത്തി.

പെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. കൊച്ചിയിൽ പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. പെട്രോൾ വില 85.35 ഉം ഡീസൽ വില 79.50 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 87.28 ഉം ഡീസൽ വില 81.31 ഉം ആണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ജനുവരി ആറിന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചിരിക്കുന്നത്. 

English summary

Petrol price in Delhi above Rs 85 for the first time, diesel price in the state at an all time high |പെട്രോൾ വില ഡൽഹിയിൽ ആദ്യമായി 85 രൂപയ്ക്ക് മുകളിൽ, സംസ്ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ

Today, petrol price crossed Rs 85 per liter in the national capital. Read in malayalam.
Story first published: Tuesday, January 19, 2021, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X