പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും കുത്തനെ കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോളിന്റെയും ഡീസലിന്റെയും പ്രാദേശിക വില തിങ്കളാഴ്ച (മാർച്ച് 16) വീണ്ടും കുറഞ്ഞു. ബ്രെൻറ് ക്രൂഡ് - ആഗോള എണ്ണ വില എന്നിവയുടെ വില ഇടിഞ്ഞതിനെ തുടർന്നാണ് സർക്കാർ എണ്ണ വിപണന കമ്പനികൾ ഇന്നും നിരക്ക് കുറച്ചിരിക്കുന്നത്. ഇന്നത്തെ നിരക്ക് പരിഷ്കരണത്തെത്തുടർന്ന്, പെട്രോൾ വില ലിറ്ററിന് 16 മുതൽ 17 പൈസ വരെ കുറയ്ക്കുകയും രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ ഡീസലിന്റെ വില 14 മുതൽ 16 പൈസ വരെ കുറയ്ക്കുകയും ചെയ്തു.

പ്രധാന നഗരങ്ങളിലെ നിരക്കുകൾ

പ്രധാന നഗരങ്ങളിലെ നിരക്കുകൾ

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 69.59 ൽ നിന്ന് 69.75 രൂപയായി കുറഞ്ഞു. ഡീസലിന്റെ ചില്ലറ വില ലിറ്ററിന് 62.29 രൂപയാണ്. ഇന്നലത്തെ വിലയേക്കാൾ 15 പൈസ കുറവാണ് ഇന്ന്. ഈ മാസം ഇതുവരെ പെട്രോൾ വില ലിറ്ററിന് 2.12 രൂപ ഇടിഞ്ഞു. ഡീസലിന്റെ വില ലിറ്ററിന് 2.01 രൂപ കുറഞ്ഞു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ ഞായറാഴ്ച ഇന്ധന വില 12-14 പൈസ വരെ കുറച്ചിരുന്നു. ചെന്നൈയിൽ പെട്രോളിന്റെ ചില്ലറ വില 72.28 രൂപയാണ്. കൊൽക്കത്തയിലും പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് യഥാക്രമം 72.29 രൂപ (15 പൈസ കുറവ്), 64.62 രൂപ (15 പൈസ കുറയുന്നു) എന്നിങ്ങനെയാണ്. മുംബൈയിൽ ഇന്ന് പെട്രോൾ വില 15 പൈസ കുറഞ്ഞു, ലിറ്ററിന് 75.30 രൂപയ്ക്കാണ് വിൽക്കുന്നത്. ഡീസൽ നിരക്ക് ലിറ്ററിന് 65.21 രൂപയാണ്, ഇന്നലത്തെ വിലയേക്കാൾ 14 പൈസ കുറവാണിത്.

പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞു, ഈ ആഴ്ച്ച വില വീണ്ടും കുറയുമോ?പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞു, ഈ ആഴ്ച്ച വില വീണ്ടും കുറയുമോ?

എക്സൈസ് തീരുവ വർദ്ധനവ്

എക്സൈസ് തീരുവ വർദ്ധനവ്

ഇന്ധന വില ആഗോള തലത്തിൽ കുറയുന്ന സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിൽ ശനിയാഴ്ച സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 3 രൂപ വീതം ഉയർത്തി. മാറ്റങ്ങൾക്ക് ശേഷം പെട്രോളിന്റെ എക്സൈസ് തീരുവ 19.98 രൂപയിൽ നിന്ന് 22.98 രൂപയായും ഡീസലിന് 15.83 രൂപയിൽ നിന്ന് 18.83 രൂപയായും ഉയർന്നു. എക്സൈസ് തീരുവ വർദ്ധനവുണ്ടായിട്ടും, വെള്ളിയാഴ്ചത്തെ നിരക്കിനെ അപേക്ഷിച്ച് ഇന്ധനത്തിന്റെ പമ്പ് വില വളരെ കുറവാണ്. എക്സൈസ് തീരുവ കുത്തനെ ഉയർത്തിയാൽ സർക്കാർ വരുമാനം വാർഷികമായി 39,000 കോടി രൂപ വർദ്ധിക്കും.

പ്രതിദിന വിലനിർണ്ണയം

പ്രതിദിന വിലനിർണ്ണയം

പ്രതിദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ആഗോള അസംസ്കൃത എണ്ണ വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. യുഎസ് ഡോളറിനെതിരെ രൂപ വെള്ളിയാഴ്ച 48 പൈസ വർധിച്ച് 73.80 എന്ന നിലയിലെത്തി.

പെട്രോളിന് എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസൽ വില ഒൻപത് മാസത്തെ താഴ്ന്ന നിലയിൽപെട്രോളിന് എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസൽ വില ഒൻപത് മാസത്തെ താഴ്ന്ന നിലയിൽ

English summary

Petrol Price In Kerala, Diesel Price In Kerala Feb 8 2020 | പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും കുത്തനെ കുറഞ്ഞു

Local prices of petrol and diesel fell again on Monday. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X