രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. ബ്രെൻറ് ക്രൂഡ് ഓയിൽ വ്യാപാരം 40 ഡോളറിന് മുകളിലായതും ഇന്ധന ആവശ്യം വീണ്ടെടുക്കുന്നതുമാണ് സർക്കാർ ഇന്ധന റീട്ടെയിലർമാർ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 60 പൈസ വർദ്ധിപ്പിക്കാൻ കാരണം. ഏകദേശം 80 ദിവസത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഇന്ധനത്തിന്റെ അടിസ്ഥാന വില മാറ്റുന്നത്.
അവസാനമായി പരിഷ്കരിച്ചത്
മാർച്ച് 16 നാണ് പെട്രോൾ, ഡീസൽ വില അവസാനമായി പരിഷ്കരിച്ചത്. അതിനിടയിൽ നിരക്ക് വർദ്ധിച്ചത് അതത് സംസ്ഥാന സർക്കാരുകൾ വാറ്റ് അല്ലെങ്കിൽ സെസ് വർദ്ധിപ്പിക്കുമ്പോൾ മാത്രമാണ്. കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് വരുമാനം വർദ്ധിപ്പിക്കുന്നതിന്, മിക്ക സംസ്ഥാന സർക്കാരുകളും ഇന്ധനത്തിന്മേൽ നികുതി വർദ്ധിപ്പിക്കാൻ തുടങ്ങിയിരുന്നു.
പ്രമുഖ നഗരങ്ങളിലെ പെട്രോൾ വില
- ഡൽഹി - 71.86 രൂപ
- ഗുഡ്ഗാവ് - 71.68 രൂപ
- മുംബൈ - 78.91 രൂപ
- ചെന്നൈ - 76.07 രൂപ
- ഹൈദരാബാദ് - 74.61 രൂപ
- ബെംഗളൂരു - 74.18 രൂപ
- കൊച്ചി - 72.32 രൂപ
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില
- ഡൽഹി - 69.99 രൂപ
- ഗുഡ്ഗാവ് - 63.65 രൂപ
- മുംബൈ - 68.79 രൂപ
- ചെന്നൈ - 68.74 രൂപ
- ഹൈദരാബാദ് - 68.42 രൂപ
- ബെംഗളൂരു - 66.54 രൂപ
- കൊച്ചി - 66.58 രൂപ
എക്സൈസ് തീരുവ
കഴിഞ്ഞ മാസം കേന്ദ്രസർക്കാർ പെട്രോളിൻറെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വീതവും ഉയർത്തിയപ്പോൾ, ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. പ്രതിദിനം അവലോകനം ചെയ്യുന്ന ഇന്ധന വില ക്രൂഡ് ഓയിൽ നിരക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യ ഇന്ധന ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയിൽ, ബ്രെൻറ് ക്രൂഡ് വില വെള്ളിയാഴ്ച്ച മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ഏപ്രിലിൽ 20 ഡോളറിൽ താഴെയായിരുന്നു വില. എന്നാൽ ഇപ്പോഴും വില 2019 അവസാനത്തേക്കാൾ മൂന്നിലൊന്ന് കുറവാണ്. നിരവധി ഫാക്ടറികളും ഓഫീസുകളും അടച്ചിട്ടിരിക്കെ ഏപ്രിലിൽ ഇന്ധന ആവശ്യകത പകുതിയോളം കുറഞ്ഞു.
ഇന്ധന ആവശ്യകത
2020 ഏപ്രിലിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം 46 ശതമാനം കുറഞ്ഞു. 2020 ഏപ്രിലിൽ പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം (എടിഎഫ്) വിൽപ്പന യഥാക്രമം 61 ശതമാനം, 56.7 ശതമാനം, 91.5 ശതമാനം എന്നിങ്ങനെ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ കേന്ദ്രത്തിന്റെയും ചില സംസ്ഥാന സർക്കാരുകളുടെയും ഇളവുകൾ കാരണം, 2020 ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന മെച്ചപ്പെട്ടു. എന്നിരുന്നാലും, ഈ മൂന്ന് ഉൽപ്പന്നങ്ങളുടെയും വിൽപ്പന 2019 മെയ് മാസത്തെ അപേക്ഷിച്ച് 38.9 ശതമാനം കുറവാണ്.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications